ഗെയിൽ: നിർമാണ പ്രവർത്തി നിർത്തിവെക്കാതെ ചർച്ചക്കില്ല- സമര സമിതി
text_fieldsകോഴിക്കോട്: ഗെയിൽ നിർമാണ പ്രവർത്തികൾ നിർത്തിവെക്കാതെ സമവായ ചർച്ചകൾക്കില്ലെന്ന് ഗെയിൽ വിരുദ്ധ സമരസമിതി. ചർച്ചകളിൽ പെങ്കടുക്കണമെങ്കിൽ ഗെയിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് സർക്കാർ സർവ കക്ഷിയോഗം വിളിച്ചു ചേർത്ത പശ്ചാത്തലത്തിലാണ് സമര സമിതിയുടെ ആവശ്യം.
എന്നാൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തലത്തിലെ നിര്‍ദേശം. ഗെയില്‍ മാനേജ്മെന്റിന്റെ തീരുമാനവും ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ സമര സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗെയിലിന്റെ നിലപാട്. സര്‍ക്കാരോ ഗെയില്‍ ഉന്നത മാനേജ്മെന്റോ നിര്‍ദേശിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാകില്ലെന്നും ഗെയിൽ അധികൃതർ വ്യക്തമാക്കി.
അതേസമയം, സർവ കക്ഷിയോഗത്തിൽ പെങ്കടുക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഗെയിൽ സമര സമിതി നേതാക്കൾ പറഞ്ഞു. ഗെയിൽ വിരുദ്ധ സമരം അക്രമാസക്തമായതിനെ തുടർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ യോഗം വിളിച്ചു േചർത്തത്.
എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ സമരസമിതിക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും അറിയിപ്പ് ലഭിച്ചിട്ടില്ല. സർവകക്ഷിയോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. യോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്നത് വ്യവസായ വകുപ്പാണ് തീരുമാനിക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിളിക്കേണ്ടവരുടെ കരട് ലിസ്റ്റ് തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക വ്യവസായ വകുപ്പായിരിക്കും.
നോട്ടീസ് നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നതായുള്ള ആരോപണവും ഗെയിൽ നിഷേധിച്ചു. നിലവില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനായി തയാറാക്കിയ സ്കെച്ചിലും യാതൊരു മാറ്റവും വരുത്തില്ല. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതല്ല പദ്ധതി. പൈപ്പ് കടന്നു പോകുന്ന ജില്ലകളിലെല്ലാം ഗ്യാസ് വിതരണം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വിശദീകരിച്ചു.
ആരും പദ്ധതിക്കെതിരല്ല; അലൈൻമെൻറ് മാറ്റണം
സമരക്കാർ ഗെയിൽ പദ്ധതിക്കെതിരല്ലെന്നും ജനവാസ മേഖല ഒഴിവാക്കാൻ അലൈൻമെൻറിൽ മാറ്റംവരുത്തണമെന്നും അഡ്വ. വി.ടി. പ്രദീപ്കുമാർ പറഞ്ഞു. 503 കിലോമീറ്റർ പൈപ്പിടുേമ്പാൾ 79 കിലോമീറ്ററാണ് ജനവാസമേഖലയുള്ളത്. അലൈൻമെൻറിൽ ചെറിയ മാറ്റംവരുത്തിയാൽ തീരാവുന്ന പ്രശ്നങ്ങളേ നിലനിൽക്കുന്നുള്ളൂ. ഇതിന് ബദൽ അലൈൻമെൻറ് സമർപ്പിച്ചിട്ടും ഗെയിൽ പുല്ലുവില കൽപിക്കുകയാണ്.
1962ലെ പി.എം.പി ആക്ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് എന്നാണ് പറയുന്നത്. ഇൗ ആക്ടിൽ ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇൗ വ്യവസ്ഥ ഗെയിൽ ലംഘിക്കുകയാണ്.
ന്യൂഡൽഹി, നോയിഡ, ബോംബെ എന്നിവിടങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ചു എന്നാണ് പറയുന്നത്. അവിടെ ലോപ്രഷർ പൈപ്പുകളാണ് സ്ഥാപിച്ചത്. കേരളത്തിൽ ഹൈപ്രഷർ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. അത് അപകട സാധ്യത വർധിപ്പിക്കും -അദ്ദേഹം പറഞ്ഞു. 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് യഥാർഥ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഇവ വില്ലേജ് ഒാഫിസുകളിൽ ലഭ്യമാക്കുകയോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ഇതുതന്നെ നിഗൂഢമാണ്.
ഗെയിൽ വിജ്ഞാപനത്തിൽ സർവേ നമ്പർ മാത്രം ഉൾപ്പെടുത്തിയതിനാൽ ഏറ്റെടുക്കാത്ത ഭൂമിപോലും ഇതിെൻറ പരിഗണനയിൽ വരുകയും ഇവിടെ കെട്ടിടനിർമാണം ഉൾപ്പെടെ തടസ്സപ്പെടുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമി വിൽക്കുന്നതിന് കുഴപ്പമില്ല എന്നാണ് വാദം. എന്നാൽ, നിർമാണവും കൃഷിയും നടത്താനാവാത്ത ഭൂമി ആരും വാങ്ങാൻ തയാറാവില്ല. ഏറ്റെടുത്ത ഭൂമിയുടെ അതിര് നിർണയിച്ച് രേഖകൾ നൽകാനും അധികൃതർ തയാറല്ല. പലർക്കും വാഗ്ദാനം ചെയ്ത തുക നഷ്ടപരിഹാരമായി നൽകുന്നില്ല. സുരക്ഷയുടെ കാര്യത്തിലും വലിയ നിസ്സംഗതയാണ്. വാൽവ് സ്റ്റേഷനുകൾ തമ്മിലുള്ള അകലം 16 കിലോമീറ്ററാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.