ഗെയിൽ: നിലപാട് മയപ്പെടുത്തി കരുതലോടെ സർക്കാർ
text_fieldsതിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ്ലൈൻ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കരുതലോടെ സർക്കാർ. പദ്ധതിക്കെതിരെ സമരം ശക്തമായതും പിന്തുണയുമായി യു.ഡി.എഫ് രംഗത്തുവന്നതുമാണ് നിലപാടുമാറ്റത്തിനു കാരണം. സി.പി.എമ്മിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് തീവ്രവാദ നിറം നൽകുന്നതിൽ പ്രാദേശിക നേതൃത്വത്തിനുണ്ടായ എതിർപ്പും പൊതു സമൂഹത്തിൽ ഉടലെടുത്ത വികാരവും കണക്കിലെടുത്താണ് നിലപാടുമാറ്റം. ഇതാണ് ഇൗമാസം ആറിന് കോഴിക്കോട് കലക്ടറേറ്റിൽ സമരക്കാരുമായി ചർച്ച നടത്താൻ നിർബന്ധിതമാക്കിയത്. സമരത്തെ തീവ്രവാദ മുദ്ര ചാർത്തി നേരിടാനും ചർച്ച വേണ്ടെന്ന നിലപാടുമാണ് സർക്കാർ ആദ്യം സ്വീകരിച്ചത്. ഇതിെൻറ ഭാഗമായി പദ്ധതിയുടെ പ്രയോജനം ചൂണ്ടിക്കാട്ടി വ്യവസായ വകുപ്പ് പ്രസ്താവനയിറക്കി.
പ്രതിഷേധക്കാരെ നേരിടാൻ പൊലീസിന് സർവപിന്തുണയും ആഭ്യന്തര വകുപ്പ് നൽകി. സമരത്തിൽ പെങ്കടുക്കാത്തവരെ അടക്കം പൊലീസ് പിടികൂടി കടുത്ത വകുപ്പുകൾ ചാർത്തി കേസെടുത്തു. അതിനിടെയാണ് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.െഎ. ഷാനവാസ്, പി.കെ. ബഷീർ എം.എൽ.എ തുടങ്ങിയവർ സമരപന്തലിലെത്തിയത്. ‘പടയൊരുക്കം’ ജാഥക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരക്കാരെ തല്ലിച്ചതച്ചതിനെതിരെ രംഗത്തുവന്നു. തീവ്രവാദികളാണ് സമരം െചയ്യുന്നതെന്ന നിലപാടിനെ സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രനും തള്ളിപ്പറഞ്ഞു.
സമരം ശക്തമായ കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലും പാർട്ടിക്കുള്ള സ്വാധീനം അവരെ കുഴക്കുന്നുണ്ട്. മൂന്നിടത്തും ഇടതുമുന്നണിയാണ് ഭരണം കൈയാളുന്നത്. സി.പി.എമ്മിെൻറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾെപ്പടെയുള്ളവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. അറസ്റ്റിലായവരിലും പാർട്ടി പ്രവർത്തകരാണ് കൂടുതൽ. ജനവാസമേഖലയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ പാർട്ടി സമ്മേളനത്തിൽ പ്രമേയവും പാസാക്കിയിട്ടുണ്ട്.
മുഖ്യധാരാ പാർട്ടികൾക്കു പുറമെ മതസംഘടനകളും സമരരംഗത്തുണ്ട്. പ്രദേശത്തെ സി.പി.എം വോട്ടർമാരിൽ നല്ലൊരു ശതമാനം വരുന്ന സുന്നി കാന്തപുരം വിഭാഗം സമരത്തിൽ സജീവമാണ്. തീവ്രവാദികളെന്ന പരാമർശത്തിൽ ഇവരെല്ലാം അമർഷത്തിലാണ്. തീവ്രവാദികളെന്ന് സർക്കാറും സി.പി.എമ്മും ആക്ഷേപിക്കുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് മുക്കം നഗരസഭയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും ഭരിക്കുന്നതെന്ന യാഥാർഥ്യവും പാർട്ടിയെ തിരിഞ്ഞുകുത്തുന്നു. സമരക്കാരെ െപാലീസിനെ ഉപയോഗിച്ച് നേരിട്ടതിനെതിരെ െപാതുസമൂഹത്തിൽ ഉയർന്ന പൊതുവികാരവും വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ നടത്തിയ പ്രതികരണവും നിലപാട് മയപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.