ഗെയിൽ പൈപ്പ്ലൈൻ: 25.3 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsകോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ സ്ഥലം നൽകിയതിന് 25.3 ലക്ഷം രൂപ ഭൂവുടമക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
സ്ഥലം ഏറ്റെടുത്തതിന് ഗെയിൽ നൽകിയ നഷ്ടപരിഹാരം കുറവാെണന്ന് കാണിച്ച് മുക്കം വട്ടോളി പറമ്പിലെ ചന്ദനപറമ്പിൽ വത്സൻ നൽകിയ കേസിലാണ് കോഴിക്കോട് ജില്ല അഡീഷനൽ ജഡ്ജ് അനന്തകൃഷ്ണ നവഡയുടെ ഉത്തരവ്.
വിളകൾക്ക് നഷ്ടപരിഹാരമായി 13 ലക്ഷത്തോളം രൂപയാണ് ഗെയിൽ ആദ്യം നൽകിയത്. ഇത് അപര്യാപ്തമാണെന്ന് കാണിച്ച് ഹരജിക്കാരൻ അഡ്വ. പി. പീതാംബരൻ മുേഖന കോടതിയെ സമീപിക്കുകയായിരുന്നു.
കൂടുതലായി 20.3 ലക്ഷം രൂപയും 2011 മുതൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നാണ് ഉത്തരവ്.
ഇതോടെ മൊത്തം 39 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഹരജിക്കാരന് ലഭിക്കും. 50 സെൻറ് സ്ഥലത്തിന് നടുവിലൂടെ 15 സെൻറ് സ്ഥലമാണ് ഗെയിൽ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.