Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:12 AM IST Updated On
date_range 7 Nov 2017 5:17 AM ISTഗെയില്‍ പൈപ്പ്ലൈന് കടൽത്തീരത്തുകൂടി പരിഗണിക്കണമെന്ന് അഭിഭാഷക കമീഷൻ
text_fieldsbookmark_border
കൊച്ചി: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കി കടൽത്തീരത്തുകൂടി ഗെയില്‍ പൈപ്പിടുന്ന കാര്യം പരിഗണിക്കണമെന്ന് അഭിഭാഷക കമീഷൻ ഹൈകോടതിയിൽ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധ്യമെങ്കില്‍ അലൈന്‍മെൻറ് മാറ്റണമെന്നും വിദഗ്ധരുടെ നേതൃത്വത്തില്‍ സുരക്ഷ ഗുണനിലവാര പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടിൽ നിർദേശിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാതെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിയുൾപ്പെടെ ഹരജികൾ സമർപ്പിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ സുരക്ഷ പരിശോധിക്കാന്‍ അഭിഭാഷക കമീഷനെ ഹൈകോടതി നിയോഗിച്ചത്.
നിലവില്‍ സ്ഥാപിച്ച പൈപ്പുകളിൽ പലതിെൻറയും സുരക്ഷ പരിശോധിച്ച് അറിയാനായിട്ടില്ല. വിദഗ്ധര്‍ക്കുമാത്രമേ ഇതിന് കഴിയൂ. തൃശൂര്‍ പെരുമ്പിലാവില്നിന്നാണ് പരിശോധന ആരംഭിച്ചത്. നെല്പാടത്തുകൂടിയും ചതുപ്പ്, ചളി മേഖലയിൽക്കൂടിയും പൈപ്പ് ഇടുന്നത് ശ്രദ്ധയിൽെപട്ടു. വെള്ളക്കെട്ട് പ്രദേശമായതിനാല്‍ പൈപ്പിെൻറ ഗുണനിലവാരം പരിശോധിക്കാനായില്ല. എന്നാല്‍, പുറത്തുകിടന്ന പൈപ്പുകള്‍ പരിശോധിച്ചപ്പോള്‍ പലതും തുരുമ്പുപിടിച്ചതായി കണ്ടു. ചില പൈപ്പുകളുടെ അകത്തും ചളിയുണ്ട്. രണ്ടുവർഷമായി വെയിലും മഴയുമേറ്റ് കിടക്കുന്ന പൈപ്പുകൾ ഒരു സുരക്ഷ പരിശോധനയുമില്ലാതെയാണ് സ്ഥാപിക്കുന്നതെന്ന് പരിസരവാസികളിൽനിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. വാല്‍വ് സ്േറ്റഷനുകളായി കണക്കാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ആശങ്കയുളവാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നൽകുന്ന നഷ്ടപരിഹാരം പര്യാപ്തമല്ല. കുറഞ്ഞ ഭൂമി മാത്രമുള്ളവര്‍ക്ക് ഈ നഷ്ടപരിഹാരത്തുക കൊണ്ട് മറ്റൊരു ഭൂമി വാങ്ങാനാവില്ല.
പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് പ്രധാനമായും നഗര പ്രദേശങ്ങളിലൂടെയാണ്. മലപ്പുറംപോലുള്ള വലിയ നഗരങ്ങളിലൂടെയും പൈപ്പുകൾ കടന്നുപോകുന്നുണ്ട്. കുടിവെള്ളം എടുക്കുന്ന അരുവിയിലൂടെയും പൈപ്പ് കടന്നുപോകുന്നുണ്ട്. പാര്‍പ്പിടങ്ങളില്‍നിന്ന് 15 മീറ്റര്‍ അകലം സ്ഥാപിേച്ച പൈപ്പിടാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും പാലിച്ചിട്ടില്ല. ദലിത് വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന പെരുമ്പിലാവ് കണക്ക കോളനിയിലൂടെ പൈപ്പ്ലൈന് കടന്നുപോവുന്നുണ്ട്. ഈ കോളനിയിലുള്ളവര്‍ക്ക് 3-5 സെൻറ് സ്ഥലമേ സ്വന്തമായുള്ളൂ. പൈപ്പിടാൻ 20 മീറ്റര്‍ വീതിയില്‍ സ്ഥലം മതിയെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. എന്നാൽ, 35 മീറ്ററെങ്കിലും ആവശ്യമുണ്ടെന്ന് അന്വേഷണത്തില്‍ മനസ്സിലായി.
പൈപ്പിട്ട സ്ഥലങ്ങളിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗെയില്‍ അധികൃതരുടെ അനുമതി വേണം. വാല്‍വ് സ്റ്റേഷന് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വളാഞ്ചേരി ടൗണില്‍ സ്കൂളും കോളജും നിരവധി ബഹുനില കെട്ടിടങ്ങളുമുണ്ട്. നിരവധി പള്ളികളും വീടുകളും സ്കൂളുകളും ഉൾപ്പെട്ട വടകര തൂണേരിയിലെ അലൈന്‍മെൻറ് പ്രായോഗികമല്ല. നാദാപുരത്തെ അലൈന്‍മെൻറ് സംബന്ധിച്ച രേഖകള്‍ ഗെയില്‍ നല്കാത്തതിനാല് അഭിപ്രായം പറയാനാവില്ല. നാദാപുരം കുമ്മങ്കോട് പ്രദേശത്ത് പെരുവണ്ണാമൂഴി ജലസേചന പദ്ധതി മുറിച്ചുകടന്നും ജനവാസ മേഖലയിലൂടെയുമാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. താമരശ്ശേരി ശിവപുരം വില്ലേജിലും സമാനസ്ഥിതിയാണ്. ഉണ്ണിപ്പുരം ടൗണില്‍ കൂടുതല്‍ സുരക്ഷയൊരുക്കണം. പുത്തൂര്‍ വില്ലേജില്‍ ചൊക്കൂര്‍ ദേശത്ത് നെല്പാടത്തുകൂടി കടന്നുേപാകുന്ന തരത്തിലുണ്ടായിരുന്ന അലൈന്‍മെൻറ് ഒരു കാരണവുമില്ലാതെ ജനവാസപ്രദേശത്തുകൂടെയാക്കി മാറ്റി. കോഴിക്കോട് മുക്കത്ത് കെ.എം.സി.ടി മെഡിക്കല്‍ കോളജിെൻറ 150 മീറ്റര്‍ അടുത്തുകൂടെയാണ് അലൈന്‍മെൻറ്.
പോളിത്തീന്‍ ഉപയോഗിച്ച് പൊതിഞ്ഞശേഷമേ പൈപ്പുകള്‍ ഉപയോഗിക്കൂ എന്നാണ് ഗെയില്‍ അധികൃതരുടെ അവകാശവാദം. സുരക്ഷ പരിശോധന നടത്തി 1.2 മീറ്റർ ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും നഷ്ടപരിഹാരം നൽകുന്ന ഭൂമിയിൽ ഭൂവുടമകൾക്ക് കൃഷിയിറക്കാനാവുമെന്നും അവർ പറയുന്നു. നല്ല ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ക്ലാസ് മൂന്നായി പരിഗണിച്ച് പൈപ്പ്ലൈൻ സ്ഥാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ, ഇത്തരം പ്രദേശങ്ങളെ ക്ലാസ് നാലാക്കി മാറ്റണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story