Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ: മംഗലാപുരം ലൈൻ...

ഗെയിൽ: മംഗലാപുരം ലൈൻ ഡിസംബർ ആദ്യം കമീഷൻ ചെയ്യും -മുഖ്യമന്ത്രി

text_fields
bookmark_border
ഗെയിൽ: മംഗലാപുരം ലൈൻ ഡിസംബർ ആദ്യം കമീഷൻ ചെയ്യും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ​കൊച്ചി-മംഗലാപുരം ഗെയിൽ പൈപ്പ്​ ലൈൻ പദ്ധതി ഡിസംബർ ആദ്യം കമീഷൻ ചെയ്യുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബംഗളൂരുവിലേക്കുള്ള ലൈൻ അടുത്ത ജനുവരിയിൽ കമീഷൻ ചെയ്യാനാകുമെന്ന്​ പ്രതീക്ഷിക്കുന്നു. മംഗലാപുരം ലൈനി​െൻറ പൂർത്തീകരണവും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

പദ്ധതിക്കായി വലിയ വെല്ലുവിളിയാണ്​ സർക്കാർ ഏറ്റെടുത്തത്​. ചന്ദ്രഗിരിപ്പുഴക്ക്​ കുറുകെ ഒന്നര കിലോ മീറ്റർ പൈപ്പ്​ ആയിരുന്നു അവസാന കടമ്പ. ഇത്​ വൈകിയപ്പോൾ പ്രധാനമന്ത്രിക്ക്​ കത്തെഴുതി. പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തുകയും ഉയർന്ന ഉദ്യോഗസ്ഥനെ അയക്കുകയും പണി പൂർത്തിയാക്കുകയും ചെയ്​തു.

പദ്ധതി പൂർത്തിയാക്കി ​മടങ്ങിയാൽ മതിയെന്ന്​ ഉദ്യോഗസ്ഥന്​ നിർദേശം ലഭിച്ചതായാണ്​ വിവരം. ഇടപെടൽ നടത്തിയ പ്രധാനമന്ത്രിക്ക്​ മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gailgail projectPinarayi Vijayan
News Summary - gail pipeline project mangalapuram line commissioning in december first
Next Story