ഗെയിൽ: പ്രവൃത്തി പുനരാരംഭിച്ചു; 308 കി.മീറ്ററിൽ പൈപ്പിട്ടു
text_fieldsമലപ്പുറം: പ്രളയക്കെടുതിയെ തുടർന്ന് തടസ്സപ്പെട്ട ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി വീണ്ടും സജീവമാകുന്നു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യന്ത്രസാമഗ്രികളും മറ്റും പൂർണമായും വെള്ളത്തിനടിയിലായത് പൈപ്പിടലിനെ ബാധിച്ചിട്ടുണ്ടെങ്കിലും പുതിയ യന്ത്രസാമഗ്രികളും കൂടുതൽ ജോലിക്കാരെയും കൊണ്ടുവന്ന് 2019 മാർച്ചിൽതന്നെ പദ്ധതി പൂർത്തിയാക്കാനാണ് ഗെയിൽ തീരുമാനം. 443 കി.മീറ്റർ ദൈർഘ്യമുള്ള കൊച്ചി-മംഗളൂരൂ പ്രകൃതിവാതക പൈപ്പ് ലൈനിെൻറ 408 കി.മീറ്റർ കേരളത്തിലും 35 കി.മീറ്റർ കർണാടകയിലുമാണ്. ഇതിൽ 375 കി.മീറ്റർ ദൂരം പൈപ്പുകളുടെ വെൽഡിങ് ജോലി പൂർത്തിയായി. 308 കി.മീറ്റർ നീളത്തിൽ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ചു.
16 കി.മീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന വാൾവ് സ്റ്റേഷനുകളുടെ പണിയും പുരോഗമിച്ചുവരുകയാണ്. 28 വാൾവ് സ്റ്റേഷനുകളിൽ 25 എണ്ണം കേരളത്തിലാണ്. പൈപ്പ് ലൈൻ കടന്നുപോകുന്ന ജില്ലകളിലെ വീടുകളിലും വാഹനങ്ങളിലും വാതകം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാകും. എറണാകുളത്ത് സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളിൽ വാതകം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതുവരെ 1800ഒാളം വീടുകളിൽ മാത്രമാണ് വാതക വിതരണം നടന്നതെന്നാണ് അറിയുന്നത്. പലയിടങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണക്ഷനായിട്ടില്ല. ഇന്ത്യൻ ഒായിൽ കോർപറേഷനും അദാനി ഗ്രൂപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെല്ലാം വീടുകളിൽ വാതകമെത്തിക്കാൻ അദാനി ഗ്രൂപ്പിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ എട്ട് ജില്ലകളിലെ വീടുകളിൽ ചെലവ് കുറഞ്ഞ പാചകവാതകം കിട്ടുമെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾക്ക് പെട്രോളിെൻറയും ഡീസലിെൻറയും നിലവിലെ വിലയുടെ ഏകദേശം 40 ശതമാനം കുറവിൽ മലിനീകരണം കുറഞ്ഞ കംപ്രസ്ഡ് നാച്വറൽ ഗ്യാസും (സി.എൻ.ജി) ലഭിക്കും.
ഒരു കിലോ സി.എൻ.ജിക്ക് 50 രൂപയാണ് വില. ഓട്ടോറിക്ഷകൾക്ക് ഒരു കിലോ ഗ്യാസ് നിറച്ചാൽ 45 മുതൽ 52 കി.മീറ്റർ വരെയും കാറുകൾക്ക് 23 മുതൽ 28 കി.മീറ്റർ വരെയും മൈലേജ് ലഭിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. വിവിധ ജില്ലകളിൽ നടന്ന ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.