ഗെയിൽ: ഇന്ന് സർവകക്ഷി യോഗം; സമരസമിതിക്ക് ക്ഷണം
text_fieldsകോഴിക്കോട്: ഗെയിൽ വാതകക്കുഴൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷി യോഗം തിങ്കളാഴ്ച നടക്കും. വ്യവസായമന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റിൽ വൈകീട്ട് നാലിനാണ് യോഗം. ഗെയിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാർ, എം.എൽ.എമാർ, നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലതല നേതാക്കൾ എന്നിവരെയാണ് ആദ്യം യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
സമരസമിതിക്കാരെ യോഗത്തിന് ക്ഷണിക്കാത്തതിനെതിരെ വിമർശനം ഉയർന്നതോടെയാണ് മന്ത്രിയുടെ ഒാഫിസ് സമരസമിതിയുടെ രണ്ട് പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ ജില്ല കലക്ടർ യു.വി. ജോസിന് നിർദേശം നൽകിയത്. ക്ഷണിക്കപ്പെട്ടവരെല്ലാം യോഗത്തിൽ പെങ്കടുക്കുമെന്നാണ് വിവരം. ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ഉൾപ്പെടെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. സമരത്തിന് തുടക്കം മുതൽ മുൻപന്തിയിലുണ്ടായിരുന്ന വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ എന്നിവയുടെ പ്രതിനിധികൾക്ക് ക്ഷണമില്ല.
യോഗത്തിന് ക്ഷണിക്കാത്തത് ഖേദകരമാണെന്ന് വെൽഫെയർപാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി പറഞ്ഞു. അതിനിടെ ഗെയിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഞായറാഴ്ചയും നെല്ലിക്കാപ്പറമ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പൊലീസ് സംരക്ഷണത്തിൽ പ്രവൃത്തി നടന്നു.
ബുധനാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന എണ്ണൂറോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 33 പേർ റിമാൻഡിലുമുണ്ട്. മുക്കം പൊലീസ് സ് റ്റേഷൻ സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ചു, ഗെയിലിെൻറയും പൊലീസിെൻറയും വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു, പൊലീസിെൻറ കൃത്യനിർവഹണം തടയുകയും ആ ക്രമണം നടത്തുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ഉപകരണങ്ങൾ കേടുവരുത്തിയെന്ന ഗെയിലിെൻറ പരാതിയിലും സമരക്കാർക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. ‘വികസന വിരോധികളുടെ’ ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിനോ ഭീഷണിക്കോ വഴങ്ങില്ലെന്ന് ഗെയിൽ സമരക്കാരെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മുക്കം മേഖലയിൽ ചർച്ചയായിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.