ഗെയിൽ സമരം; 10 പേർക്ക് ജാമ്യം, 11 പേരുടെ അപേക്ഷ നാളെ
text_fieldsകോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പേർക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഇതിൽ പൊലീസിനെ അക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന പരാതിയിൽ അറസ്റ്റിലായ പതിനൊന്ന് പേർക്ക് പുറത്തിറങ്ങാനാവില്ല. ഈ കേസിൽ ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഗെയിൽ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ സംഭവങ്ങളിൽ 33 പേരെ റിമാൻഡ് ചെയ്തിരുന്നു. മുക്കം, അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുക്കം പൊലീസ് അറസ്റ്റുചെയ്ത 21 പേർക്കാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
മുക്കം പൊലീസ് സ്റ്റേഷൻ സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ചു, ഗെയിലിെൻറയും പൊലീസിെൻറയും വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു, പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
അതിനിടെ ഗെയിൽ പുനരധിവാസ പദ്ധതി ആലോചിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ലീഗ് അംഗങ്ങൾ ഇറങ്ങിപ്പോയി. പതിനൊന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.