ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ല; ആശങ്കകള്‍ പരിഹരിക്കും -എ.സി മൊയ്തീൻ
text_fieldsകോഴിക്കോട്: ഗെയിൽ വാതക ൈപപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആകെയുള്ള ഭൂമിയും വീടും നഷ്ടമാവുന്നവരെ പുനരധിവസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. െമായ്തീൻ. ഇരകളുടെ ആശങ്കകൾ പരിഹരിക്കാൻ ചേർന്ന സർവകക്ഷിയോഗ തീരുമാനങ്ങൾ വിശദീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചോ, പത്തോ സെൻറ് മാത്രം ഭൂമിയുള്ളവർക്ക് പൈപ്പ് ലൈൻ കടന്നുപോയാൽ പിന്നെ വീടുണ്ടാക്കാൻ കഴിയില്ല. അത്തരക്കാർക്കായാണ് പുനരധിവാസ പാേക്കജ്. അതേസമയം മറ്റിടങ്ങളിൽ കൂടുതൽ ഭൂമിയുള്ളവർക്ക് പാക്കേജിെൻറ ആനുകൂല്യം ലഭിക്കില്ല. ഗെയിലിെൻറ നേതൃത്വത്തിലാണ് പാക്കേജ് തയാറാക്കുക. ഇങ്ങനെ നഷ്ടം സംഭവിക്കുന്നവരെ കണ്ടെത്താൻ ജില്ല കലക്ടർ യു.വി. ജോസ് ചൊവ്വാഴ്ച്ച കാരശ്ശേരി ഉൾപ്പെടെ സ്ഥലങ്ങൾ സന്ദർശിക്കും -മന്ത്രി പറഞ്ഞു.
സമരത്തിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായോ എന്നകാര്യം ഇപ്പോൾ പറയാനാവില്ല. ഇത് പൊലീസും ജില്ല ഭരണകൂടവും പരിശോധിക്കും. അതേസമയം വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും സമവായത്തിലെത്തിയാലും ചില സംഘടനകൾ അനാവശ്യ ഭീതി പരത്തുന്ന അവസ്ഥയുണ്ട്. ഇത് എല്ലാവും തിരിച്ചറിയണം -മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ മന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ ചേർന്ന േയാഗത്തിൽ എം.പിമാരായ എം. െഎ.െഎ ഷാനാവാസ്, എം.കെ. രാഘവൻ, എം.എൽ.എമാരായ ജോർജ് എം. തോമസ്, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മറ്റു ജനപ്രതിനിധികൾ, കലക്ടർ യു.വി. ജോസ്, വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, സബ് കലക്ടർ വി. വിഗ്നേശ്വരി, ഗെയിൽ പ്രതിനിധി ടോണി മാത്യൂ, സമരസമിതി പ്രതിനിധികളായ ജി. അബ്ദുൽ അക്ബർ, അബ്ദുൽ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മോഹനൻ, കെ. ചന്ദ്രൻ, നിജേഷ് അരവിന്ദ്, സി.പി. ചെറിയ മുഹമ്മദ്, എൻ.സി. അബൂബക്കർ, ടി.പി ജയചന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ:
- അലൈൻമെൻറിൽ മാറ്റം വരുത്തില്ല. ബദൽ മാർഗങ്ങൾ പ്രായോഗികമല്ല.
- ഗെയിലിെൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഒാഫിസുകളിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കും.
- വീടിെൻറ അഞ്ചുമീറ്റർ അടുത്തുകൂടി പൈപ്പ് ലൈൻ കടന്നുപോയാലും വീടുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും.
- ഭൂമിയുടെ ഫെയർ വാല്യുവിെൻറ അഞ്ചിരട്ടി തുകയാണ് നിലവിലെ നഷ്ടപരിഹാരം. ഇത് വർധിപ്പിക്കണമെന്ന ആവശ്യം ഗൗരവപൂർവം പരിഗണിക്കും. തുക കൂട്ടണമെന്ന് ഗെയിലിനോട് ആവശ്യപ്പെടും.
- പ്രവൃത്തി തുടങ്ങിയ സ്ഥലങ്ങളുടെ രേഖ കൈമാറിയാൽ ഒരാഴ്ച്ചക്കകവും നോട്ടിൈഫ ചെയ്ത ഭൂമിയുടെ രേഖ കൈമാറിയാൽ മൂന്നാഴ്ച്ചക്കകവും നഷ്ടപരിഹാരം നൽകും.
- സമരവുമായി ബന്ധപ്പെട്ട് പൊലീസ് പരിധി വിട്ടു, പൊലീസിനെ ആക്രമിച്ചു, പൊതമുതൽ നശിപ്പിച്ചു എന്നതടക്കമുള്ള ആക്ഷേപവും മറ്റു നിയമ നടപടികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനമെടുക്കും.
- പൊലീസ് വീടുകളിൽ കയറിയിറങ്ങുന്നു എന്ന പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
- നെൽ വയലുകൾക്കും മറ്റും നഷ്ടപരിഹാരം കുറവാണെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടപ്പാക്കി മാതൃകയിൽ പാക്കേജ് നടപ്പാക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
- ഗെയിൽ നോട്ടീസ് നൽകുന്നില്ല എന്ന് പറയുന്നതിൽ വസ്തുതയില്ല. സർവെ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയാണ് നോട്ടീസാണ് നൽകിയത്.
- പദ്ധതിയുമായി ബന്ധെപ്പട്ട് ജനങ്ങളുടെ എല്ലാ സംശയങ്ങളും പരിഹരിക്കും.
- ചർച്ച വിജയമായാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പെങ്കടുത്തവരെല്ലാം പദ്ധതി യാഥാർഥ്യാകണം എന്നാഗ്രഹിക്കുന്നവരാണ്.
- പൈപ്പ് ലൈനിെൻറ സുരക്ഷ ഉറപ്പാക്കാൻ നാല് ഏജൻസികൾ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.