ഗെയിൽ: സർക്കാർ ചർച്ചക്ക്
text_fieldsേകാഴിക്കോട്: ഗെയിൽ പൈപ്പ്ലൈനിനെതിരായ സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരക്കാരുമായി ഒടുവിൽ ചർച്ചക്ക് തയാറായി സർക്കാർ. നവംബർ ആറിന് േകാഴിക്കോട് കലക്ടറേറ്റിലാണ് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ സമരക്കാരെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രതിനിധികളെയും ചർച്ചക്ക് വിളിച്ചത്. ചർച്ചയെ സ്വാഗതം ചെയ്ത സമരസമിതി, പണി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
ജനവാസമേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ (ഗെയിൽ) പ്രകൃതി വാതക പൈപ്പ്ലൈനിനെതിരെ മാസങ്ങളായി ജനകീയ പ്രക്ഷോഭം നടന്നുവരുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പ്രക്ഷോഭം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പ്രക്ഷോഭം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന സാഹചര്യം വന്നതോടെയാണ് നിഷേധാത്മക നിലപാട് മാറ്റി അനുരഞ്ജനത്തിെൻറ മാർഗത്തിലേക്കുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. സമരത്തിനു പിന്നിൽ കടുത്ത വികസന വിരുദ്ധരും ഇസ്ലാമിക തീവ്രവാദികളുമാണെന്നായിരുന്നു സി.പി.എം നേതൃത്വത്തിെൻറ നിലപാട്.
സി.പി.എമ്മിെൻറ ഇൗ നിലപാടിനെതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും കടുത്ത ഭാഷയിൽ രംഗത്തുവരുകയുണ്ടായി.
പ്രദേശത്തെ നല്ലൊരു വിഭാഗം സി.പി.എം പ്രവർത്തകരിലും പാർട്ടിയുടെ ഇൗ നിലപാടിനെതിരെ അമർഷമുയർന്നു. പാർട്ടി പതാകയുമേന്തി തന്നെ ജനം ഗെയിൽവിരുദ്ധ പ്രക്ഷോഭത്തിനെത്തുകയുണ്ടായി. ഇൗ സാഹചര്യത്തിലാണ് സർക്കാറും സി.പി.എം നേതൃത്വവും അനുരഞ്ജനത്തിന് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.