ഗെയിൽ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കും
text_fieldsകോഴിക്കോട്: മുക്കം എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന സൂചന നൽകി നേതാക്കൾ. സമരസ്ഥലം സന്ദർശിച്ച വി.എം സുധീരൻ, പി,കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഗെയിലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ ആവശ്യപ്പെട്ടു. ഇരകൾക്ക് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയാറാകണം. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ഇപ്പോഴത്തെ രീതി കമ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കെതിരെ എന്ത് ക്രൂര കൃത്യങ്ങൾ ചെയ്യാനും തയ്യാറായ ഈദി അമീന്‍റെ രീതിയാണ് കമ്യൂണിസ്റ്റ് സർക്കാർ പിന്തുടരുന്നത്. ഇത് കമ്യൂണിസ്റ്റുകൾക്ക് അപമാനമാണ്.
സമരത്തെ തുടർന്ന് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സർക്കാർ മാത്രമാണ് ഉത്തരവാദി. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗെയിൽ വിരുദ്ധ സമരം ഏറ്റെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുതിർന്ന മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരമേറ്റെടുക്കുന്ന കാര്യം അടുത്ത യു.ഡി.എഫ് യോഗം ചർച്ച ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടു ദിവസത്തെ സംഘർഷത്തിനു ശേഷം ഇന്ന് മുക്കം, എരഞ്ഞിമാവ് പ്രദേശങ്ങളിൽ സ്ഥിതി ശാന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.