ഗെയിൽ: മലപ്പുറത്ത് പ്രവൃത്തി നിർത്തില്ല; വീണ്ടും നോട്ടീസ് നൽകും
text_fieldsഗെയിൽ പ്രകൃതി വാതക പൈപ്പ് ൈലൻ പ്രവൃത്തി മലപ്പുറം ജില്ലയിൽ നിർത്തിവെക്കില്ലെന്നും ഭൂവുടമകൾക്ക് വീണ്ടും നോട്ടീസ് നൽകുമെന്നും ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. നിർദിഷ്ട പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായുള്ള ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലൈൻറ്മെൻറ് സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയാണ് ജനപ്രതിനിധികൾ പങ്കുവെച്ചത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും ഉടമകളെ രേഖാമൂലം അറിയിക്കണമെന്നും ആവശ്യമുയർന്നു. അലൈൻറ്മെൻറ് നേരത്തേ പരസ്യപ്പെടുത്തുകയും രജിസ്േട്രഡ് തപാലിൽ എല്ലാവർക്കും നോട്ടീസ് നൽകുകയും ചെയ്തതാണ്. എന്നാലും േയാഗത്തിലുണ്ടായ ധാരണപ്രകാരം ചൊവ്വാഴ്ച മുതൽ വീണ്ടും നോട്ടീസ് നൽകും. ഭൂവുടമകൾക്ക് നൽകുന്ന നോട്ടീസിൽ, നഷ്ടപ്പെടുന്ന എല്ലാ വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തും. നഷ്ടപ്പെടുന്നവയുടെ എണ്ണം, നൽകുന്ന നഷ്ടപരിഹാരം എന്നിവ രേഖപ്പെടുത്തും. ഇതിന് പുറമെ അലൈൻറ്മെൻറ് രേഖപ്പെടുത്തി നൽകും. ജനങ്ങളുടെ മുഴുവൻ ആശങ്കകളും തീർക്കുന്ന രീതിയിൽ റവന്യൂ ഉദ്യോഗസ്ഥർ, ഗെയിൽ പ്രതിനിധികൾ എന്നിവർ സംഘത്തിലുണ്ടാവും. അനാവശ്യമായി ഭീതി പരത്തുന്ന രീതിയിൽ പൊലീസിനെ ഇത്തരം പ്രവർത്തനങ്ങളിൽ ഉപയോഗിക്കില്ലെന്ന് കലക്ടർ അറിയിച്ചു.
ന്യായ വിലയുടെ 50 ശതമാനം നഷ്ടപരിഹാരമായി നൽകും. കാർഷിക നഷ്ടം കണക്കാക്കി നൽകാൻ കൃഷിവകുപ്പും ജനപ്രതിനിധികളും ചേർന്ന് ഉടൻ സമിതി രൂപവത്കരിക്കും. വീടും ആരാധനാലയങ്ങളും ശ്മശാനങ്ങളും സംരക്ഷിക്കും. 10 സെൻറിന് താഴെ സ്ഥലമുള്ള പ്രദേശങ്ങളിൽ സ്ഥലത്തിെൻറ അരിക് ചേർന്ന് രണ്ട് മീറ്ററിൽ നിർമാണം നടത്തും. ജില്ലയിൽ 14 വില്ലേജുകളിലായി 58.54 കിലോമീറ്ററിലാണ് പൈപ്പിടുന്നത്. ഒരു കിലോമീറ്ററിൽ പ്രവൃത്തി പൂർത്തിയാക്കി. അലൈൻറ്മെൻറ് മാറ്റുക സാധ്യമല്ല. നിലവിലുള്ള സർവേ നമ്പറിൽ പരാതി പരിഹരിച്ച് എങ്ങനെ പ്രവൃത്തി തുടരാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ല കലക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.