വിടപറഞ്ഞത് നിസ്വാർഥ സേവകൻ -ഗൾഫാർ
text_fieldsപ്രൊഫസർ സിദ്ദീഖ് ഹസൻ സാഹിബിന്‍റെ നിര്യാണ വാർത്ത അതീവ ദുഖത്തോടെയാണ് കേട്ടത്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. 'മാധ്യമം' പത്രത്തിന്‍റെ സ്ഥാപകകാലത്ത് പ്രസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അടുത്ത് ബന്ധം പുലർത്തുകയും പല പൊതുപ്രവർത്തനങ്ങളിലും ഒരുമിച്ച് സഹകരിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാനവും കടപ്പാടും അറിയിക്കുന്നു.
നിസ്വാർഥ സേവകനായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങളിൽ ഒരിക്കലും സ്വന്തം താൽപര്യങ്ങൾ കലർന്നിരുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്ത സംഘടനക്കായി അദ്ദേഹത്തിന്‍റെ ആത്മാർഥ പ്രവർത്തനവും നേതൃത്വവും ഉണ്ടായിരുന്നു. മികച്ച സംഘടാനപാടവുമുള്ള അദ്ദേഹം മറ്റുള്ളവർക്ക് പ്രചോദനമാകുകയും എല്ലാവരെയും കൂടെകൂട്ടുകയും ചെയ്തിരുന്നു.
വിഷൻ 2016ന്‍റെ ഭാഗമായി അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു. ഞാൻ കോഴിക്കോട് വരുേമ്പാഴും അദ്ദേഹം മസ്കത്തിൽ വരുേമ്പാഴും ഞങ്ങൾ സൗഹൃദബന്ധം പുതുക്കിയിരുന്നു. 'സൗഹൃദവേദിക്കായി' ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഊർജ്ജസ്വലനായി എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. എല്ലാവിഭാഗം ജനങ്ങളുമായും അദ്ദേഹം ആരോഗ്യകരമായ സംവാദം നടത്തി. 'സൗഹൃദവേദി'യിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമായിരുന്നു അദ്ദേഹം വിഭാവനം ചെയ്ത സാഫി ഇൻസ്റ്റിറ്റ്യൂട്ട്. ഞാനും പ്രൊഫ. ജലീൽ സാഹിബും ബാവ സാഹിബും അടക്കമുള്ളവർ അദ്ദേഹത്തിന്‍റെ ആശയം ഉൾകൊണ്ട് അതിനായി പ്രവർത്തിച്ചു. അതൊരു വലിയ പ്രസ്ഥാനമായി ഇന്നും നടക്കുന്നു.
സിദ്ദീഖ് ഹസൻ സാഹിബിന്‍റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടും അതേ അളവിൽ ഏറ്റെടുത്ത് ആർജവത്തേതാടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകേരാടും കുടുംബത്തോടും അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.