'ക്യാപ്റ്റ'നെ കാണാൻ നിറഞ്ഞ ഗാലറി
text_fieldsകോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ആയിരങ്ങളെ ആവേശഭരിതരാക്കി എൽ.ഡി.എഫ് 'ക്യാപ്റ്റൻ' മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് 6.30ന് നടക്കുമെന്ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് നാലുമണിമുതലേ കടപ്പുറത്തേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. നിശ്ചയിച്ച സമയത്തിലും നേരത്തേ വേദിയിലേക്കെത്തിയ പിണറായിയെ മുദ്രാവാക്യം വിളികളോടെയാണ് ആളുകൾ വരവേറ്റത്.
കൃത്യസമയത്ത് പ്രസംഗം തുടങ്ങിയപ്പോഴും ആളുകളുടെ ആവേശം അണപൊട്ടി. പ്രസംഗത്തിൽ പിണറായി സംഘ്പരിവാർ ശക്തികളെയും പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കുേമ്പാഴും അണികൾ 'ധീരാ വീരാ പിണറായി, അടിപതറാതെ മുന്നോട്ട്' എന്ന് മുദ്രാവാക്യം മുഴക്കി. പ്രസംഗത്തിെൻറ അവസാനം വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിലെ സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപ്പറയുേമ്പാഴും അടുത്ത അഞ്ചുവർഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ പറയുേമ്പാഴും ആളുകൾ കരഘോഷം മുഴക്കി.
വൻ ജനാവലി എത്തുമെന്നതിനാൽ പൊലീസ് നേരത്തേതന്നെ ബീച്ച് റോഡിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കടപ്പുറത്തിനുപുറമെ ബീച്ച് റോഡും ആളുകളാൽ നിറഞ്ഞിരുന്നു. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, േബപ്പൂർ, കുന്ദമംഗലം, എലത്തൂർ നിയോജക മണ്ഡലങ്ങളിലെ ആളുകളാണ് കടപ്പുറത്ത് പൊതുയോഗത്തിനെത്തിയത്. ഇവിടങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, അഡ്വ. പി.ടി.എ. റഹീം, എ.കെ. ശശീന്ദ്രൻ എന്നിവർക്കൊപ്പം നേതാക്കളായ പി. മോഹൻ, ടി.പി. ദാസൻ, എ. പ്രദീപ്കുമാർ, വി.കെ.സി. മമ്മദ് കോയ, പി.വി. മാധവൻ, കാസിം ഇരിക്കൂർ, മുക്കം മുഹമ്മദ്, മാമ്പറ്റ ശ്രീധരൻ, കെ. ലോഹ്യ, എൻ.കെ. അബ്ദുൽ അസീസ്, സി.പി. ഹമീദ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.