ഗംഗേശാനന്ദക്ക് ജാമ്യം ഇല്ല; പെൺകുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കും
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ ലിംഗം മുറിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. അേന്വഷണം നടന്നുകൊണ്ടിരിക്കുേമ്പാൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി മിനിമോൾ ഹരജി തള്ളിയത്.
പെൺകുട്ടിയുടെ െബ്രയിൻമാപ്പിങ്ങും പോളിഗ്രാഫ് ടെസ്റ്റും നടത്തണമെന്ന പൊലീസിെൻറ ആവശ്യം കോടതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് പെൺകുട്ടിയുടെ സമ്മതം നേരിട്ട് കോടതിയിയെ തിങ്കളാഴ്ച അറിയിക്കണം. ഇതിനു പെൺകുട്ടിക്ക് നോട്ടീസ് അയച്ചു. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും പൊലീസ് കരുതുന്നു. സ്വാമിയുടെ ബിസിനസുകൾ നോക്കി നടത്തുന്നയാളും പെൺകുട്ടിയുടെ കാമുകനുമായ കൊട്ടാരക്കര സ്വദേശി അയ്യപ്പദാസ് ഹൈകോടതിയിൽ ഹേബിയസ് ഹരജി നൽകിയത് ഇതിെൻറ ഭാഗമായാണെന്നാണ് പൊലീസ് വിലയിരുത്തൽ.
പെൺകുട്ടിയും, പ്രതി സ്വാമി ഗംഗേശാനന്ദയും പെൺകുട്ടിയുടെ മാതാവ്, സഹോദരൻ, കാമുകൻ ഇവരൊക്കെ നിരന്തരം മൊഴി മാറ്റുന്നത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കും എന്ന് പൊലീസ് സമ്മതിക്കുന്നു. സി.ബി.ഐയോ മറ്റേതെങ്കിലും ഏജൻസിയോ കേസ് അേന്വഷിക്കണമെന്ന പെൺകുട്ടിയുടെ ഹരജി പരിഗണിക്കുമ്പോൾ െപാലീസ് ഇതിനെ ശക്തമായി എതിർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.