ഗംഗേശാനന്ദയുടെ ജാമ്യഹരജി നാളെ പരിഗണിക്കും
text_fieldsതിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹരജി കോടതി നാളെ പരിഗണിക്കും. കേസ് സി.ബി.ഐക്ക് വിടണമെന്ന പെൺകുട്ടിയുടെ ഹരജിയും നാളെ പരിഗണിക്കുമെന്ന് തിരുവനന്തപുരം പോക്‌സോ കോടതി അറിയിച്ചു. കേസ് സി.ബി.ഐക്ക് വിടാൻ പോക്സോ കോടതിക്ക് അംഗീകരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പൊലീസിന്‍റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെ ഗംഗേശാനന്ദയുടെ കേസ് ക്രൈബ്രാഞ്ചിന് വിടാനാണ് സര്‍ക്കാര്‍ തീരുമാനം.
പൊലീസ് അന്വേഷണത്തില്‍ അപാകതയാരോപിച്ച്കേസിലെ പെണ്‍കുട്ടി തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. നിലവിലുള്ള അന്വേഷണം അവസാനിപ്പി ച്ച് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം.
നേരത്തെ അന്വേഷണത്തെ പൂര്‍ണ്ണമായും തള്ളുന്ന പെണ്‍കുട്ടിയുടേതെന്ന് പറയപ്പെടുന്ന കത്തും ശബ്ദരേഖയും പുറത്ത് വന്നിരുന്നു. കേസില്‍ പുറത്തു നിന്നുള്ള ഇടപെടലുണ്ടായെന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.