ഗാന്ധിജിയുടെ പറവൂർ സന്ദർശനം @ 97; മായാത്ത മുദ്രപതിപ്പിച്ച് കച്ചേരി മൈതാനം
text_fieldsപറവൂര്‍: രാജ്യം സ്വാതന്ത്ര്യത്തിെൻറ വജ്ര ജൂബിലി ആഘോഷങ്ങളിലേക്ക് കടന്നപ്പോൾ ഗാന്ധിജി പറവൂർ സന്ദർശിച്ചിട്ട് 97 വർഷം പിന്നിടുന്നു. ഗാന്ധിജിയുടെ വരവ് പറവൂരിന് സമ്മാനിച്ചത് തങ്കലിപികളിൽ മായാത്ത മുദ്രപതിപ്പിച്ച ഒരു അധ്യായമായിരുന്നു.1925 മാര്‍ച്ച് 18ന് കച്ചേരിത്തോട്ടില് ബോട്ടുമാര്‍ഗം വന്നിറങ്ങി അനുയായികളോടൊപ്പം കച്ചേരി മൈതാനിയിലൂടെ വേഗത്തില്‍ നടന്ന മഹാത്മജിയുടെ യാത്ര പറവൂരിെൻറ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ പ്രധാനമാണ്. നഗരപിതാവായിരുന്ന പറയത്ത് ഗോവിന്ദ മേനോെൻറ വീട്ടിലായിരുന്നു ഗാന്ധിജി താമസിച്ചത്. കച്ചേരി മൈതാനിയുടെ പടിഞ്ഞാറെ അറ്റത്താണ് ഈ വീട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വീട് നഗരത്തിൽ തലയുർത്തി ഇപ്പോഴുമുണ്ട്.
പിറ്റേന്ന് ഗാന്ധിജി എത്തിയത് അറിഞ്ഞ് പൗരപ്രമുഖരടക്കം നിരവധി പേർ കച്ചേരി മൈതാനത്ത് ഒത്തുകൂടി. പറയത്ത് വീടിെൻറ മുകളിലെ നിലയിലിരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ഗാന്ധിജി ഖാദി വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ഗാന്ധിയുടെ പാദങ്ങളില്‍ സ്വര്‍ണവള ഊരി സമര്‍പ്പിച്ചതും ഗാന്ധി ഒരു കണ്ണട ഡോ. കെ. പെരിയനായകത്തിന് സമ്മാനിച്ചതും ചരിത്രത്തിൽ ഇടംനേടി.
125 വര്‍ഷമെത്തിയ ജില്ലയിലെ ആദ്യ സ്കൂളായ പറവൂര്‍ ഗവ. ബോയ്സ് സ്കൂളിനുമുണ്ട് സ്വാതന്ത്ര്യസമരാഗ്നി ജ്വലിപ്പിച്ച ചരിത്രം. പേരെടുത്ത നിരവധി സ്വാതന്ത്ര്യ സമരഭടന്മാരുടെ നാടുകൂടിയാണിവിടം.തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ള, കേരളത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയായിരുന്ന കെ.എ. ദാമോദര മേനോന്, മുന്‍ എം.എല്‍.എ എന്‍. ശിവന്‍പിള്ള, എ.ഐ.സി.സി സെക്രട്ടറിയായിരുന്ന കെ.പി. മാധവന്‍നായര്‍, കെ.പി. ഗോപാലമേനോന്‍,
വി.സി. അഹമ്മദുണ്ണി, കെടാമംഗലം പപ്പുക്കുട്ടി, ഐ. ദാസ്, ഏഴിക്കര ചന്ദ്രശേഖരക്കുറുപ്പ് (വജ്രക്കുറുപ്പ്), കെ.എ. വാസുദേവ്, കെ.സി. പ്രഭാകരന് തുടങ്ങി മണ്മറഞ്ഞ നിരവധി സേനാനികളുടെ സ്മരണ പറവൂരിെൻറ മണ്ണിനുണ്ട്.എന്‍. ശിവന്‍പിള്ള ആലുവയില്‍നിന്ന് തീവണ്ടിയില്‍ കയറി 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്നെഴുതിയ ബോര്‍ഡ് കഴുത്തില്‍ കെട്ടി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെത്തിയതും ഇന്നും ചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയായി നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.