എ.ഐ കാമറ: `കുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ല' ഗണേഷ് കുമാർ എം.എൽ.എ
text_fieldsതിരുവനന്തപുരം: ദമ്പതികൾ കുഞ്ഞുമായി യാത്ര ചെയ്താൽ ഫൈൻ ഈടാക്കുന്നത് ദ്രോഹമാണെന്ന് ഗണേഷ് കുമാർ എം.എൽ.എ. എല്ലാവർക്കും കാർ വാങ്ങാനുള്ള കഴിവില്ല. പിഴ നടപ്പിലാക്കുന്നവർക്ക് അതിന് കഴിവുണ്ടാകും. കുഞ്ഞുങ്ങളെ ട്രോളുകളിൽ കാണും പോലെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ്.
കുഞ്ഞുങ്ങൾ ഹെൽമെറ്റ് വെക്കട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു. മെബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണിപ്പോൾ സ്കൂട്ടർ ഉപയോഗിക്കുന്നത്. എ.ഐ കാമറയുടെ കാര്യത്തിൽ എന്റെ നിലപാട് എവിടെയും പറയുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇതിനിടെ, മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എ.ഐ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 500 കാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് എ.ഐ. കാമറകൾ സ്ഥാപിക്കാൻ പൊലീസും തീരുമാനിച്ചത്.
ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു. വിവിധയിടങ്ങളിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 500 എ.ഐ കാമറ, അമിത വേഗം കണ്ടെത്താൻ 200 സ്പീഡ് ഡിറ്റക്ഷൻ കാമറ, റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്താനുള്ള 110 കാമറ, വാഹനങ്ങളിൽ ഘടിപ്പിക്കാൻ 60 കാമറ എന്നിങ്ങനെയാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.