റവന്യൂ മന്ത്രിക്കെതിരെ ഗണേഷ്കുമാര്
text_fieldsതിരുവനന്തപുരം: തെൻറ മണ്ഡലത്തിലെ ചോര്‍ന്നൊലിക്കുന്ന വില്ലേജ് ഓഫിസുകളുടെ നവീകരണത്തിനായി റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിട്ട് മറുപടി ലഭിച്ചില്ലെന്ന് ഭരണപക്ഷത്തെ കെ.ബി. ഗണേഷ് കുമാർ. നാലുതവണ കത്ത് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനാലാണ് സബ്മിഷനെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
തലവൂര്‍ വില്ലേജ് ഓഫിസ് കെട്ടിടത്തിെൻറ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ടാര്‍പ്പോളിനില്‍ രേഖകള്‍ കെട്ടി സൂക്ഷിക്കേണ്ട അവസ്ഥയാണ്. മന്ത്രിയുടെ ഒാഫിസല്ല, ജില്ല കലക്ടര്‍മാര്‍ നൽകുന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് വില്ലേജ് ഒാഫിസ് നവീകരണത്തിന് ലിസ്റ്റ് തയാറാക്കുന്നതെന്ന് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.