ഗൃഹനാഥനെ കൊന്ന് ഭാര്യയെ ബലാത്സംഗം ചെയ്ത കേസ്; ഒന്നാംപ്രതിക്ക് വധശിക്ഷ, കൂട്ടുപ്രതിക്ക് ജീവപര്യന്തം
text_fieldsതിരുവനന്തപുരം: ഗൃഹനാഥനെ തലക്കടിച്ചുകൊന്നശേഷം ഭാര്യയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്ത കൊടുംക്രൂരതക്ക് തൂക്കുകയർ. കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും. വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്തുവീട്ടിൽ കൊലുസു ബിനു എന്ന അനിൽകുമാറിനെ വധശിക്ഷക്കും തമിഴ്നാട് സ്വദേശി ചന്ദ്രൻ എന്ന ചന്ദ്രശേഖരനെ ജീവപര്യന്തം കഠിനതടവിനും തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി മിനി എസ്.ദാസ് വിധിച്ചു.
പൈശാചിക കൊലപാതകം നടത്തിയശേഷം മൃതപ്രായയായ സ്ത്രീയെ ബലാത്സംഗം ചെയ്ത, മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് അനിൽകുമാറിന് വധശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.