കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: മൂന്ന് പേർ കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള ഒരാളും കാഞ്ഞങ്ങാട് നീലേശ്വരം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള ആളുടേയും കാഞ്ഞാട് സ്വദേശിയുടേയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. വിജേഷ്, മലർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തക. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും നീലേശ്വരം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.
ആഗസ്റ്റ് 27ന് രാവിലെയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ തിരിച്ചുകൊണ്ടുവിടുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു.
താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപമുള്ള ക്വാർട്ടേഴ്സാണെന്ന് കരുതുന്നു. ഇവിടെവെച്ച് പ്രതികൾ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനൽകി. പിറ്റേന്ന് രാത്രിവരെ യുവതിയെ ഇവിടെ പാര്‍പ്പിച്ച സംഘം കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. യുവതിയുമായി നേരത്തെ പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.