വനമേഖലയിലെ കഞ്ചാവ് കൃഷി, വ്യാജവാറ്റ് കേസുകളുടെ എണ്ണത്തിൽ വർധന
text_fieldsകൊല്ലം: സംസ്ഥാനത്തെ വനമേഖലയിൽ കഞ്ചാവ് കൃഷി, വ്യാജവാറ്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർധിക്കുന്നു. വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിെൻറ കണക്കുപ്രകാരം ഒാരോവർഷവും േകസുകൾ വലിയതോതിൽ കൂടുന്നുവെന്നാണ് വ്യക്തമാവുന്നത്. 2014-15 വർഷം സംസ്ഥാനത്തെ വനമേഖലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ച 126 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16ൽ ഇത് 554 ഉയർന്നു. മദ്യവിൽപനയിൽ വന്ന നിയന്ത്രണങ്ങെളത്തുടർന്ന് കഞ്ചാവിെൻറ ഉപയോഗത്തിലുണ്ടായ വർധനയാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തൽ. രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് എക്സൈസും പൊലീസും പിടികൂടുന്ന കഞ്ചാവ് കേസുകളുടെ എണ്ണം ഉയരാൻ കാരണവും വനമേഖലയിലെ കഞ്ചാവ് കൃഷിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. വ്യജവാറ്റുമായി ബന്ധപ്പെട്ട് 2014-15ൽ 337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-16ൽ ഇത് 842 ആയി ഉയർന്നു. ഇൻറലിജൻസ് സെല്ലിെൻറ പ്രവർത്തനം ശക്തമാക്കിയേതാടെ കഞ്ചാവ്, വ്യാജമദ്യം എന്നിവക്ക് പുറമേ അനധികൃത മരംമുറി, വനഭൂമി കൈയേറ്റം, മൃഗവേട്ട എന്നിവയും നിയന്ത്രിക്കാനായായിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മരം മുറിയുമായി ബന്ധപ്പെട്ട് 2014-15ൽ 79 കേസും 2015-16ൽ 70 കേസുമാണ് റിപ്പോർട്ട് ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിെൻറ ഭാഗമായി രണ്ടുവർഷത്തിനിടെ 287 കേസ് രജിസ്റ്റർ ചെയ്തു. വനംകൈയേറ്റം സംബന്ധിച്ച് രണ്ടു വർഷത്തിനകം 46 കേസിലും നടപടിയെടുത്തു. വനം ഇൻറലിജൻസ് സെല്ലിന് കഞ്ചാവ്, മദ്യനിർമാണം എന്നിവ സംബന്ധിച്ച് ലഭിക്കുന്ന പരാതികളും സമീപകാലത്തായി വർധിച്ചിട്ടുണ്ട്. വനംവകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പറിൽ (18004254733) നിയമലംഘനങ്ങൾ സംബന്ധിച്ച് 2015-16 വർഷം 330 പരാതികളാണ് എത്തിയത്. വിവരങ്ങൾ നൽകിയവർക്ക് പാരിതോഷികം നൽകിയ തുകയിലും വർധനയുണ്ടായി. വിവരങ്ങൾ കൈമാറിയവർക്ക് കഴിഞ്ഞ വർഷം 1,44,026 രൂപ വിവിധ പ്രദേശങ്ങളിലായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.