പാഠപുസ്തങ്ങൾക്കിടയിൽ കഞ്ചാവ് കടത്ത്: പ്രതികൾക്ക് 14 വർഷം തടവും ലക്ഷം രൂപ പിഴയും
text_fieldsതൊടുപുഴ: പാഠപുസ്തകങ്ങൾക്കിടയിൽ 62.5 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 14 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കോട്ടയം നാട്ടകം സ്വദേശി അനന്തു കെ. പ്രദീപ് (29), കോട്ടയം കല്ലറ സ്വദേശി അച്ചു എന്ന അതുൽ റെജി (34) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
2020 മെയ് 23 ന് ഏറ്റുമാനൂർ കോട്ടയം എം.സി റോഡിൽ അതിരമ്പുഴ കൈതമല മുഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് പ്രതികളെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയിൽ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
ദക്ഷിണ മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീൻ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.