Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ രണ്ടേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

text_fields
bookmark_border
Ganja
cancel
camera_alt

സൂചനാ ചിത്രം

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടേകാൽ കോടിയിലേറെ രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്​ കോഴിക്കോട്‌ സ്വദേശി ഫവാസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഡി.ആർ.ഐ കണ്ണൂർ യൂനിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി കസ്റ്റംസാണ് 7920 ഗ്രാം കഞ്ചാവ് പിടികൂടിയത്.

ബാങ്കോക്കിൽ നിന്ന്​ എയർ ഏഷ്യ വിമാനത്തിലെത്തിയ ഇയാൾ​, ബാഗേജിൽ 17 ബാഗിലാക്കിയാണ്​ മാരകമായ ഹൈബ്രിഡ് കഞ്ചാവ്​ ഒളിപ്പിച്ചത്. ബാങ്കോക്കിൽ പ്രത്യേക കാലാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന ഇതിൽ ചില രാസപദാർഥങ്ങൾകൂടി കലർത്തിയാണ്​ ഇത് തയാറാക്കുന്നത്​.

പ്രതിയെ അങ്കമാലി കോടതി റിമാൻഡ്​ ചെയ്തു. നാലു മാസത്തിനിടെ നിരവധി തവണ നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cochin AirportGanjaseized
News Summary - Ganja worth 2.5 crore seized in Nedumbassery
Next Story