കോവിഡ് വാക്സിൻ: ഇടവേള കുറച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ. രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. നിലവിലുള്ള ഒമ്പത് മാസത്തിൽ നിന്നും ആറ് മാസമായാണ് ഇടവേള കുറച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകൾ മുൻനിർത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടർന്നുമാണ് നിർണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കോവിൻ വെബ്സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ-മുൻനിര പ്രവർത്തകർക്കും സർക്കാർ സൗജന്യമായി വാക്സിൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.