മാലിന്യനീക്കം ഇനി ‘ഹരിതമിത്രം’ ആപ്പ് വഴി
text_fieldsപാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇനി പൂർണമായി ‘ഹരിതമിത്രം’ ആപ്പ് വഴി. മാലിന്യ ശേഖരണം, അവ കൈമാറൽ, യൂസർ ഫീ ശേഖരണം എന്നിവ സമ്പൂർണമായും ഈ ആപ്പ് വഴിയാക്കി സർക്കാർ ഉത്തരവായി. തദ്ദേശ തലത്തിൽ ആപ്പ് വഴിയുള്ള പ്രവർത്തനം ഏകോപിപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
മാലിന്യസംസ്കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതത് സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ വിലയിരുത്താനായി വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം. ആപ്ലിക്കേഷന്റെ ചുമതല കെൽട്രോണിൽനിന്ന് മാറ്റി ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) കൈമാറാനും തീരുമാനമായിട്ടുണ്ട്. ആറ് മാസ കരാർ കാലാവധി തീരും മുറക്ക് ഐ.കെ.എം ചുമതല ഏറ്റെടുക്കും. ഈ കൈമാറ്റത്തിനുള്ള ചെലവ് വഹിക്കുക ശുചിത്വമിഷനായിരിക്കും. ഹരിത കർമസേന അംഗങ്ങൾക്ക് ആപ്ലിക്കേഷൻ സംബന്ധിച്ച പരിശീലനം നൽകുകയെന്ന ഉത്തരവാദിത്തത്തിലേക്ക് കെൽട്രോൺ ചുരുങ്ങും. ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന ഡാറ്റകളുടെ അടിസ്ഥാനത്തിൽ കൃത്യമായ റിപ്പോർട്ടുകൾ തയാറാക്കി തുടർ നടപടി സ്വീകരിക്കാനുള്ള ചുമതല ശുചിത്വമിഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.