പാണമ്പ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു
text_fieldsതേഞ്ഞിപ്പലം: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീ പം പാണമ്പ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു. ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) ഉദ്യോഗസ്ഥരും അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് നടത്തിയ 12 മണിക്കൂർ പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ ചോർച്ച അടച്ച് വാതകം സുരക്ഷിതമായി മാറ്റി.
മംഗലാപുരത്തുനിന്ന് ചേളാരി െഎ.ഒ.സി പ്ലാൻറിലേക്ക് വാതകവുമായെത്തിയ ടാങ്കറാണ് പുലർച്ച 2.35ന് പാണമ്പ്രയിലെ അപകട വളവിൽ താഴേക്ക് മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ടാങ്കർ റോഡിലുരഞ്ഞ് തലകീഴായി മറിയുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ സമീപെത്ത പള്ളിയിലുള്ളവർ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ അറിയിച്ചതിനാലാണ് അപകടങ്ങൾ ഒഴിവായത്. വാഹനത്തിെൻറ എഞ്ചിൻ ഒാഫാക്കാനായത് ഒരു മണിക്കൂർ കഴിഞ്ഞാണ്. ടാങ്കറിൽ ചോർച്ച ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അരകിലോമീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ദേശീയപാതയിൽ രാമനാട്ടുകര, കാക്കഞ്ചേരി, ചേലേമ്പ്ര, കൊളപ്പുറം എന്നിവിടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അപകടത്തിൽ ലോറി ഡ്രൈവർ തൃച്ചി തുറവൂർ സ്വദേശി ഭൂപാലന് പരിക്കേറ്റു. ഇദ്ദേഹത്തെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് 18 യൂനിറ്റും എഴുപതോളം അഗ്നിശമനസേനാംഗങ്ങളുമെത്തി വെള്ളം ചീറ്റി വാതകം പടരുന്നത് തടഞ്ഞു. ചേളാരി പ്ലാൻറിൽനിന്ന് എത്തിയ എമർജൻസി റെസ്പോൺസ് വെഹിക്കിളും ഇന്ത്യൻ ഒായിൽ കോർപറേഷൻ അധികൃതരും ചേർന്ന് രാവിലെ ആറ് മുതൽ വാതകം മാറ്റാൻ തുടങ്ങി. ഉച്ചക്ക് മൂന്നോടെ അഞ്ച് ടാങ്കറുകളിലായി വാതകം മാറ്റി. ആറര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ടാങ്കർ തണുപ്പിച്ചത്. 18 ടൺ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്.
കൂടുതൽ വാതകം ചോർന്നിരുന്നെങ്കിൽ അഞ്ച് കിലോമീറ്ററോളം പ്രദേശത്ത് തീപടരുമായിരുന്നു. ഉച്ചക്ക് മൂന്നോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മലപ്പുറം എസ്.പി പ്രദീഷ്കുമാർ, മലപ്പുറം ജില്ല ഫയർ ഒാഫിസർ മൂസ വടക്കേതിൽ, കോഴിക്കോട് ജില്ല ഫയർ ഒാഫിസർ ടി. രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനും ഗതാഗതം നിയന്ത്രിക്കാനും നാട്ടുകാരും ട്രോമ കെയർ പ്രവർത്തകരും രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.