മുഖ്യമന്ത്രിയാകാഞ്ഞത് ഇ.എം.എസിെൻറ ജാതിക്കുശുമ്പുമൂലം –ഗൗരിയമ്മ
text_fields
ആലപ്പുഴ: തന്നെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലെത്തിയപ്പോൾ ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് പിന്നാക്കജാതിക്കാരി ആയതുകൊണ്ടാെണന്ന് കെ.ആർ. ഗൗരിയമ്മ. പിന്നീടവർ തന്നെ ചവിട്ടിപ്പുറത്താക്കി. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ ഇ.എം.എസ് വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കി. ഇ.എം.എസിെൻറ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണം.
‘‘ഞാന്‍ ഒരുചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’’ -99ാം പിറന്നാൾ ആഘോഷിക്കുന്ന ജെ.എസ്.എസ് നേതാവ് കെ.ആര്. ഗൗരിയമ്മ സി.പി.എം തന്നോടുകാണിച്ച വിവേചനത്തിെൻറ ഒാർമകൾ മാധ്യമപ്രവർത്തകരോട് അയവിറക്കുകയായിരുന്നു. പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറയുന്നതിനിടെയാണ് പാർട്ടിയിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും വിവരിച്ചത്. ഇേപ്പാൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണെന്ന വിചാരമാണ് ഗൗരിയമ്മക്ക്. എന്നാല്‍, അങ്ങനെയെല്ലന്ന് പാർട്ടിക്കാർ ഒാർമിപ്പിച്ചപ്പോൾ തിരുത്തി. ഇപ്പോഴും പഴയ അനുഭവങ്ങൾതന്നെയാണ് അവരുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് പറഞ്ഞാണ് ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നതിെൻറ പിന്നിലെ കളികൾ വിവരിച്ചത്.
പിറന്നാള്‍ ആഘോഷം 11നാണ്. പ്രത്യേകിച്ച് ആരെയും അറിയിക്കുന്നില്ല. ആരെങ്കിലും അറിഞ്ഞെത്തിയാല്‍ ഊണുകഴിച്ച് മടങ്ങാം. അമ്പലപ്പുഴ പാല്പായസം അടക്കമുള്ള സദ്യവട്ടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അത്രമാത്രം. കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം വർധിക്കുകയാണ്. സര്‍ക്കാറിന് ഇതില്‍ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങളില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഉണ്ട്. മോശം കാര്യങ്ങളാണ് അധികവും. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ തനിക്ക് ഇനിയും ശക്തിയുണ്ട്. പ്രായം അതിലൊരു പ്രശ്നമല്ല. ഇപ്പോള്‍ ജെ.എസ്.എസ് എന്നുപറഞ്ഞ് ചിലർ നടക്കുന്നുണ്ട്. അവരൊന്നും ശരിയല്ല.
തെരഞ്ഞെടുപ്പ് കമീഷന് തെൻറ പാര്‍ട്ടിക്ക് മാത്രമാണ് അംഗീകാരം തന്നിട്ടുള്ളത്. അതില്‍ ആരും അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും ഗൗരിയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.