ഗെയിൽ പദ്ധതിയിൽനിന്ന് പിന്നോട്ടില്ല -വ്യവസായ വകുപ്പ്
text_fieldsതിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ് ൈലൻ പദ്ധതിക്കെതിരെയുണ്ടായ കടുത്തപ്രതിഷേധം കണക്കിെലടുത്ത് നയം വ്യക്തമാക്കി വ്യവസായവകുപ്പ് രംഗത്ത്. സംസ്ഥാനത്തിെൻറ വികസനത്തിന് അനിവാര്യമായ പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരുടെ കള്ളപ്രചാരണങ്ങളിൽ വീഴരുതെന്നും വ്യവസായമന്ത്രി എ.സി. മൊയ്തീൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി ഭൂമിയുടെ ഉപയോഗാവകാശം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും ഉടമസ്ഥാവകാശമല്ലെന്നും മന്ത്രി അറിയിച്ചു. സ്ഥലത്തിെൻറ പുതുക്കിയ ന്യായവിലയുടെ 50 ശതമാനവും വിളകളുടെ വിലയും നഷ്ടപരിഹാരമായി നൽകും. ചെറിയൊരുവിഭാഗം നടത്തുന്ന കള്ളപ്രചാരണം ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിനും ചിലർ ശ്രമിക്കുന്നു.
പ്രകൃതിവാതകത്തിെൻറ ഗുണം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് കൊച്ചിയിൽ എൽ.എൻ.ജി പെേട്രാനൈറ്റ് സ്ഥാപിച്ചത്. കേരളത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 503 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് കടന്നുപോകുക. നിറമോ മണമോ വിഷാംശമോ രാസപ്രവർത്തനശക്തിയോ ഇല്ലാത്ത ദ്രാവകമാണ് എൽ.എൻ.ജി. പദ്ധതിവഴിയുള്ള പ്രകൃതിവാതകം വീട്ടിൽ ഉപയോഗിക്കുന്ന പാചകവാതകത്തേക്കാൾ ഭാരംകുറവായതിനാൽ ചോർച്ചയുണ്ടായാൽ എളുപ്പം അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേരും.
സംസ്ഥാനത്തിന് പ്രതിവർഷം 320 കോടിയുടെ വരുമാനമാണ് പദ്ധതിവഴി ലഭിക്കുക. പൈപ്പ് ലൈൻ കടന്നുപോകുന്ന എല്ലാ ജില്ലകളിലെയും ജനങ്ങൾക്കും വ്യവസായശാലകൾക്കും പ്രകൃതിവാതകം വിതരണംചെയ്യുന്നതിനുള്ള പദ്ധതിയും സർക്കാർ നടപ്പാക്കും. 10 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുപ്പ്. നിർമാണസമയത്ത് 20 മീറ്റർ വീതി ആവശ്യമുള്ളതിനാൽ വിളകൾക്ക് 20 മീറ്റർ വീതിയിൽ നഷ്ടപരിഹാരം നൽകും. മൊത്തം 1,257 ഏക്കർ സ്ഥലമാണ് സംസ്ഥാനത്ത് ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗങ്ങൾ വിളിച്ചിരുന്നു. അർഹമായ നഷ്ടപരിഹാരത്തുക ഗെയിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പും വരുത്തിയിട്ടുണ്ട്. വസ്തുത ഇതാണെന്നിരിക്കെ കേരളത്തിെൻറ വികസനത്തെ തകർക്കുന്നവരാണ് എതിർപ്പുമായി രംഗത്തുവരുന്നതെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.