കാസർകോട്ട് ‘ഗസ്സ’ ബോർഡ് പൊലീസ് നീക്കി
text_fieldsകാസർകോട്: കാസർകോട് തളങ്കരയിലെ തെരുവിൽ ‘ഗസ്സ’യെന്നെഴുതിയ ബോർഡ് സ്ഥാപിച്ചത് പൊലീസ് ഇടപെട്ട് നീക്കി. സ്ഥലനാമം മാറ്റാൻ നാട്ടുകാർക്ക് അധികാരമില്ല എന്ന നിയമത്തിെൻറ പിൻബലത്തിലാണ് പൊലീസ് നടപടി. ഗസ്സ എന്ന് പേരിട്ടതിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയിരുന്നു. വിവാദത്തെ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ സംഘം സ്ഥലെത്തത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല എന്ന് എസ്.എസ്.ബി വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് രംഗെത്തത്തി. ‘വളരെ ചെറിയ പ്രദേശമാണ് തുരുത്തി. ഇന്നേവരെ പെറ്റികേസ് പോലും റിപ്പോർട്ട് ചെയ്യാത്ത നഗരത്തിലെ ഏറ്റവും സമാധാനമേറിയ സ്ഥലമാണിത്’ -ടൗൺ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.