ആർഭാട വിവാഹം: ആദായ നികുതി വകുപ്പിന് പരാതി നൽകി
text_fieldsതൃശൂർ: നാട്ടിക നിയോജകമണ്ഡലം എം.എൽ.എ ഗീത ഗോപിയുടെ മകൾ ശിൽപയുടെ വിവാഹത്തിന് ചെലവഴിച്ച പണത്തിെൻറ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് പരാതി. യൂത്ത് കോൺഗ്രസ് തൃശൂർ പാർലമെൻറ് മണ്ഡലം കമ്മിറ്റിയാണ് ആദായ നികുതി വകുപ്പ് അസി. കമീഷണർക്ക് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് പാരമ്പര്യ സ്വത്തില്ലെന്നും ഭർത്താവ് ഗോപിയുടെ കൈവശം 90,000 രൂപയും തെൻറ പക്കൽ 500 രൂപയുമാണ് ഉള്ളതെന്നുമാണ് ഗീത ഗോപി െവളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങാനുള്ള പണം ലഭിച്ചതിെൻറയും വിവാഹ ചടങ്ങുകൾ ആഡംബരമായി നടത്താനുള്ള പണത്തിെൻറയും ഉറവിടം അന്വേഷിക്കണമെന്നാണ് യൂത്ത് കോൺഗ്രസിെൻറ ആവശ്യം കേന്ദ്ര സർക്കാറിെൻറ പുതിയ നിയമപ്രകാരം 64 പവൻ സ്വർണം മാത്രമേ കൈവശം വെക്കാവൂ.
എം.എൽ.എ കൂടിയായ ഗീത ഗോപി ഈ നിയമം ലംഘിച്ച സാഹചര്യത്തിൽ അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പാർലമെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാലു കനാൽ, ചേർപ്പ് മണ്ഡലം പ്രസിഡൻറ് എം. സുജിത്ത്കുമാർ എന്നിവരാണ് പരാതി അയച്ചത്.
--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.