കേരള സർക്കാർ സർവകക്ഷി യോഗം വിളിക്കാത്തത് ഖേദകരം, കനത്ത ആഘാതം സൃഷ്ടിക്കും -മാർ കൂറിലോസ്
text_fieldsകോഴിക്കോട്: പാലാബിഷപ്പിന്‍റെ പ്രസ്താവനയെ തുടർന്നുണ്ടായ സാമുദായിക വിഭാഗീയതയിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത. പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്‍റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുകെയന്നും മാർ കൂറിലോസ് പറഞ്ഞു.
അതേ സമയം കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ മതമേലധ്യക്ഷൻമാരുടെ യോഗത്തെ മാർകൂറിലോസ് പ്രശംസിച്ചു. ക്ലീമീസ് കാതോലിക്കാ ബാവാമുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണെന്ന് മാർകൂറിലോസ് പറഞ്ഞു. പിതാവ് തുടർന്നു നടത്തിയ പ്രസ്താവന സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കുമെന്നും കൂറിലോസ് പറഞ്ഞു.
പാലാ ബിഷപ്പിെൻറ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് രംഗത്തെത്തിയിരുന്നു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം, തെൻറ ഇൗ അഭിപ്രായം വ്യക്തമാെണന്നും ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് കർദിനാളിെൻറ അഭിപ്രായ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.