ലൗ ജിഹാദ് ഭാവനാസൃഷ്ടി; ഇരകളെ ഭിന്നിപ്പിക്കുകയെന്നത് ഫാഷിസ്റ്റ് അജണ്ട - ഡോ. ഗീവർഗീസ് മാർ കുറിലോസ്
text_fieldsലൗ ജിഹാദ് ഭാവനാസൃഷ്ടിയെന്ന് നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ്. ലൗ ജിഹാദ് പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന സംബന്ധിച്ചും ൈക്രസ്തവ വിശ്വാസികൾക്കിടയിൽ നടക്കുന്ന വിേദ്വഷ പ്രചരണങ്ങൾ സംബന്ധിച്ചും മീഡിയാവണിനോട് പ്രതികരിക്കുകയായിരുന്നു യാക്കോബായ സഭയിലെ ഡോ. ഗീവർഗീസ്. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘ്പരിവാറുമായി ചേർന്നു പോകാനാകില്ല. ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. ഫാഷിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ പാർട്ടികളിൽ ഇടതുപക്ഷ സ്വഭാവമുള്ളവ ഇനി അവശേഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. കോൺഗ്രസിന്റെ നയങ്ങൾ നടപ്പാക്കുകയാണ് സി.പി.എം അടക്കമുള്ളവർ ചെയ്യുന്നത്. ഇത് കോൺഗ്രസ് നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ്. കോർപറേറ്റ് യുക്തി കാര്യക്ഷമമായി നടപ്പാക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധ്യത വിദൂരമാണെങ്കിലും പുതിയ ഒരു ഇടതുപക്ഷം ഉദയം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം മീഡിയ വൺ റോഡ് ടു വോട്ട് പരിപാടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.