Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടിയിൽ കനമില്ലാത്തവർ...

മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല; മുഖ്യമന്ത്രിക്ക്​ പിന്തുണയുമായി​ ഗീവർ​ഗീസ് മാർകൂറിലോസ്

text_fields
bookmark_border
pinarayi-and-geevarghese
cancel

കോഴിക്കോട്​: വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചുവിരിച്ചും ശിരസ്സ് ഉയർത്തിപിടിച്ചും തന്നെയാണ് നേരിടുന്നതെന്ന്​ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർകൂറിലോസ്. മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല. സ്വർണക്കടത്ത്​ കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തി​​െൻറ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്​ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതും എത്ര ബാലിശമാണ്​. 

തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്​ട്രീയമായി വേട്ടയാടുന്നതെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം:

മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല.

വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചുവിരിച്ചും ശിരസ്സ് ഉയർത്തിപിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തി​​െൻറ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്​ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതും എത്ര ബാലിശമാണ്. 

തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്​ട്രീയമായി വേട്ടയാടുന്നത്. എന്നാൽ കനൽ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയൻ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിർവഹിച്ച് മുന്നോട്ട് പോകുന്നത്. 

ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും (ഭാവിയിൽ അങ്ങിനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്) എന്നൊക്കെ ‘മുറിക്കുന്ന വാർത്തകൾ’ വരുമ്പോഴും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. 

അതുകൊണ്ട് അന്വേഷണവും നിയമവും ആ വഴികളിൽ നീങ്ങട്ടെ. നമുക്ക് കോവിഡും വെള്ളപൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാം. ഒരു ഇടതു സർക്കാറിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാ ശ്രമങ്ങൾ ആകും, അത്ര തന്നെ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsfacebook postGeevarghese CoorilosPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Geevarghese Coorilos praise the pinarayi vijayan
Next Story