സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകി ജെൻഡർ ബജറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിൽ പിണറായി സർക്കാറിെൻറ ആദ്യ സമ്പൂർണ ബജറ്റ് ജെൻഡർ ബജറ്റ്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിരോധം നഷ്ടപ്പെട്ട് നിൽക്കുന്ന സർക്കാർ ജെൻഡർ ബജറ്റ് പുനഃസ്ഥാപനത്തിലൂടെ പ്രതിരോധം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.
2017-18 ൽ സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് തുടങ്ങുമെന്നതാണ് ആശാവഹമായ പ്രഖ്യാപനം. വകുപ്പിന് ജില്ലാതലത്തില്‍ 14 ഓഫീസര്‍മാരുടെയും ഡയറക്ടറേറ്റ് തല ത്തില്‍ ലോ ഒാഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സ േപ്പാര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകളും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ബജറ്റിൽ ജൻഡർ ഒാഡിറ്റ് റിപ്പോർട്ട് കൂടി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷക്കായി ഏർെപ്പടുത്തിയ പിങ്ക് കൺട്രോൾ റൂമുകൾ, സ്വയം പ്രതിരോധ പരിശീലനം എന്നിവക്കായി 12കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് എതിരെ േബാധവത്കരണത്തിന് 34 കോടി, വനിത ഷെൽട്ടൽ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺ സ്റ്റോപ്പ് ക്രൈസിസ് സെൻറർ എന്നിവക്ക് 19.5 കോടി രൂപ,അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസ ത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ 64 സ്‌കീമുകള്‍ക്ക് 1,060.5 കോടി രൂപ, സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍ എന്നിവയും വനിതകൾക്കായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.