ജെൻഡർ ന്യൂട്രൽ വിവാദം: വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല -പി.എം. സാദിഖലി
text_fieldsമലപ്പുറം: ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത വിമർശനവുമായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി. ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി.പി.എം ഇസ്‍ലാമിനെ അധിക്ഷേപിക്കുകയാണ്. സി.പി.എം ഇസ്‍ലാമിക വിശ്വാസാചാരങ്ങളെ അധിക്ഷേപിക്കുന്നത് മറച്ചുവെച്ചാണ് ഇപ്പോൾ ജയരാജനും കൊടിയേരിയും മുസ്ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത്. കൊടിയ വിഷമുള്ള സർപ്പങ്ങളെ താൽക്കാലിക നേട്ടങ്ങൾക്കായി മുസ്‍ലിംലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും മുസ്‍ലിം ലീഗും ആശയപരമായി എന്നും രണ്ടു ധ്രുവങ്ങളിലാണ്. ഇസ്‍ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളിൽ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചിട്ടുള്ളത് കേരളത്തിൽ സി പി എമ്മും അതിന്റെ പോഷക സംഘടനകളുമാണ്. അത് മറച്ചുവെച്ചാണ് ഇപ്പോൾ ജയരാജനും കൊടിയേരിയും മുസ്ലിം ലീഗിനെ എൽ ഡി എഫിലേക്ക് ക്ഷണിക്കുന്നത്. കൊടിയ വിഷമുള്ള സർപ്പങ്ങളെ താൽക്കാലിക നേട്ടങ്ങൾക്കായി മുസ്ലിം ലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുത്.
സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സർക്കാരിന്റെ അടുത്ത പരിഷ്കാരം. ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത്. പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്? അങ്ങിനെ പറയുന്നവർ വാസ്തവത്തിൽ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത്. സ്ത്രീകളേടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചന്താഗതിയെ അല്ലേ പുരുഷ മേൽകോയ്മ എന്ന് പറയുന്നത്.
ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എതിർക്കുവാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. യുക്തിസഹമല്ലാത്ത എല്ലാ പരിഷ്കാരങ്ങളേയും മുസ്ലിം ലീഗ് ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അതിന്റെ പേരിൽ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കിയിരിക്കില്ല. സംഘ് പരിവാർ ഭീഷണികളെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണ് മുസ്ലിം ലീഗ് നിലനിൽക്കുന്നത്. എല്ലാ അഹന്തയും മാറ്റി വെച്ച് സി പി എമ്മിന് വേണമെങ്കിൽ അതിന്റെ കൂടെ നിൽക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാൻ പോകുന്നില്ല -അദ്ദേഹം വ്യക്തമാക്കി.
പി.എം. സാദിഖലിയുടെ ഫേസ്ബുക് പോസ്റ്റ്:
വിഷ സർപ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല....
ജെൻഡർ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങൾ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി പി എം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്. ഇസ്ലാ ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമെന്നാണ് ഡി വൈ എഫ് നേതാവ് പറയുന്നത്. ഇത് സി പി എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്.
സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സർക്കാരിന്റെ അടുത്ത പരിഷ്കാരം.
ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത് .
പിണറായി വിജയൻ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്?
അങ്ങിനെ പറയുന്നവർ വാസ്തവത്തിൽ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത് ?
സ്ത്രീകളേടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചന്താഗതിയെ അല്ലേ പുരുഷ മേൽകോയ്മ എന്ന് പറയുന്നത്.
ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എതിർക്കുവാനും ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്.
യുക്തിസഹമല്ലാത്ത എല്ലാ പരിഷ്കാരങ്ങളേയും മുസ്ലിം ലീഗ് ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും.
അതിന്റെ പേരിൽ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കിയിരിക്കില്ല.
സംഘ് പരിവാർ ഭീഷണികളെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലാണ് മുസ്ലിം ലീഗ് നിലനിൽക്കുന്നത്. എല്ലാ അഹന്തയും മാറ്റി വെച്ച് സി പി എമ്മിന് വേണമെങ്കിൽ അതിന്റെ കൂടെ നിൽക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാൻ പോകുന്നില്ല...
പി.എം.സാദിഖലി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.