ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
text_fieldsതിരുവന്തപുരം: ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് വിദ്യഭ്യാസ മന്ത്രിയുടെ പ്രതികരണം.
സർക്കാറിന്‍റേത് സംശയങ്ങൾക്കിടയില്ലാത്ത നിലപാടാണെന്നും ഇതുമായി ബന്ധപ്പെട്ട സമരത്തിൽ നിന്നും പ്രതിഷേധ പരിപാടികളിൽ നിന്നും പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുകയെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കൂടാതെ, സര്‍ക്കാര്‍ പാഠ്യ പദ്ധതി പരിഷ്‌കരിക്കുമ്പോൾ ജെൻഡർ ന്യൂട്രൽ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത 24ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.