മുന്നാക്ക സംവരണം: വരുമാനപരിധി നാലുലക്ഷം; ഭൂസ്വത്ത് രണ്ടര ഏക്കർ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി/വി.എച്ച്.എസ്.ഇ പ്രവേശനത്തിന് മുന്നാക്കസംവരണ ആനുകൂല്യം ലഭിക്കാൻ കെ.കെ. ശശിധരൻ നായർ കമീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾ ബാധകം. മാനദണ്ഡങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ഫെബ്രുവരി 12ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രത്യേക സംവിധാനം ഒരുക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
അപേക്ഷകെൻറ കുടുംബ വാർഷിക വരുമാനം നാലുലക്ഷം രൂപയിൽ താഴെയായിരിക്കണം. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പൽ പ്രദേശത്താണെങ്കിൽ 75 സെൻറിലും കോർപറേഷൻ പരിധിയിലാണെങ്കിൽ 50 സെൻററിലും കൂടാൻ പാടില്ല. ഗ്രാമ, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ഭൂസ്വത്തുണ്ടെങ്കിൽ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറിൽ അധികരിക്കാൻ പാടില്ല. മുനിസിപ്പൽ, കോർപറേഷൻ പരിധികളിൽ ഭൂസ്വത്തുണ്ടെങ്കിൽ ആകെ ഭൂവിസ്തൃതി 75 സെൻറിൽ കൂടാൻ പാടില്ല. സംസ്ഥാനത്തിന് പുറത്ത് ഭൂമിയുണ്ടെങ്കിൽ അതും പരിഗണിക്കും.
കുടുംബത്തിെൻറ ഹൗസ്േപ്ലാട്ടിെൻറ വിസ്തൃതി മുനിസിപ്പൽ പ്രദേശങ്ങളിൽ 20 സെൻറിലും കോർപറേഷൻ പ്രദേശങ്ങളിൽ 15 സെൻറിലും കൂടാൻ പാടില്ല. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ഹൗസ്േപ്ലാട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് വിസ്തൃതി 20 സെൻറിൽ അധികരിക്കാൻ പാടില്ല.
അന്ത്യോദയ അന്നയോജന/മുൻഗണന വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ ഇ.ഡബ്ല്യു.എസ് സംവരണത്തിന് അർഹരായിരിക്കും.
ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഉൾപ്പെടുന്നവരെന്ന അവകാശവാദം പരിശോധനയിൽ തെറ്റാണെന്നോ/വ്യാജമാണെന്നോ കണ്ടെത്തിയാൽ സ്കൂൾ പ്രവേശനം മറ്റ് കാരണങ്ങൾ വ്യക്തമാക്കാതെ റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.