Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 6:29 AM IST Updated On
date_range 28 Aug 2020 6:29 AM ISTറവന്യൂ വകുപ്പിൽ സ്ഥലംമാറ്റത്തിന് ഇനി പൊതു മാനദണ്ഡം
text_fieldsbookmark_border
തിരുവനന്തപുരം: റവന്യൂ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഇനി പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് ഉത്തരവ്.
ലാൻഡ് റവന്യൂ കമീഷണറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിട്ടത്.
രാഷ്ട്രീയ ഇടപെടലിലൂടെ നടത്തുന്ന സ്ഥലംമാറ്റത്തിന് ഒരു പരിധിവരെ തടയിടാൻ ഇതുവഴി കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വ്യവസ്ഥകൾ ഇങ്ങനെ
- സംസ്ഥാനതല സ്ഥലംമാറ്റങ്ങൾ എല്ലാ വർഷവും മാർച്ച് 31നകവും ജില്ലതലം ഏപ്രിൽ 30നകവും പൂർത്തീകരിക്കണം.
- മാറ്റം ആവശ്യമുള്ള ജീവനക്കാർ ജനുവരി ഒന്നിനും 31നുമിടയിൽ നിശ്ചിത മാതൃകയിൽ ഓഫിസ് മേധാവി വഴി അപേക്ഷ നൽകണം.
- സ്ഥലംമാറ്റം ജില്ലക്കകത്താണെങ്കിൽ കലക്ടർക്കും പുറത്തേക്കാണെങ്കിൽ ലാൻഡ് റവന്യൂ കമീഷണർക്കുമാണ് അപേക്ഷ നൽകേണ്ടത്.
- ഒഴിവുകൾക്കനുസൃതമായി മുൻഗണനക്രമത്തിൽ കരട് പട്ടിക തയാറാക്കി ഫെബ്രുവരി 28 നകം പ്രസിദ്ധീകരിക്കണം
- ആക്ഷേപങ്ങൾ 15 ദിവസത്തിനകം രേഖാമൂലം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം.
- ആക്ഷേപങ്ങൾ പരിശോധിച്ച് തീർപ്പാക്കി മുൻഗണനപ്പട്ടിക മാർച്ച് 31നകം പ്രസിദ്ധീകരിച്ച് മേയ് ഒന്നുമുതൽ നടപ്പാക്കും. അടുത്ത മുൻഗണനപ്പട്ടിക നിലവിൽ വരുന്നതുവരെ ഈ പട്ടിക നിലവിലുണ്ടാകും.
- തെരഞ്ഞെടുത്ത സ്ഥലത്ത് മൂന്നുവർഷം പൂർത്തിയാകാത്തവരെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെയോ അല്ലെങ്കിൽ മേയ് 31 വരെയോ സ്ഥലം മാറ്റാൻ പാടില്ല. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നതിന് മൂന്നുവർഷ കാലാവധി ബാധകമല്ല.
- മൂന്നു വർഷം പൂർത്തിയാക്കിയെന്ന പേരിൽ ഒരാളെ സ്ഥലം മാറ്റേണ്ടതില്ല. മൂന്നു വർഷത്തിലധികം ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ /സെക്ഷനിൽ തുടരാൻ അനുവദിക്കേണ്ടതില്ല. അഞ്ചുവർഷം പൂർത്തിയായാൽ നിർബന്ധമായും ഓഫിസ് മാറ്റം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story