കൈപ്പത്തിക്ക് കുത്തിയാൽ താമര മിന്നും; ആരോപണത്തിൽ കഴമ്പില്ലെന്ന് മീണ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തില്‍ കൈ പ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരക്ക് പോയതായി ആക്ഷേപം. കോവളം ചൊവ്വര മ ാധവവിലാസം യു.പി.എസിലെ 151ാം നമ്പര്‍ ബൂത്തിലാണ് പരാതി. 76 പേര് വോട്ടുചെയ്തശേഷമാണ് തകര ാര്‍ ശ്രദ്ധയിൽപെട്ടത്.
താൻ വോട്ടുയന്ത്രത്തിൽ അമർത്തിയ ചിഹ്നമല്ല വിവിപാറ്റില ് കണ്ടതെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രവര്ത്തകൻ ഹരിദാസ് പ്രിസൈഡിങ് ഓഫിസറെ സമീ പിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ യു.ഡി.എഫ്- എൽ.ഡി.എഫ് പ്രവര്‍ത്തകർ വോട്ടിങ ് നിർത്തിവെപ്പിച്ചു. അതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടെയും വിവിപാറ്റ് സ്ലിപ് പരി ശോധിക്കണമെന്നും അത്രയും വോട്ട് റീപോളിങ് നടത്തണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെ ട്ടു.
പരാതി രേഖാമൂലം നല്‍കാനും തെരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും പ്രിസൈഡിങ് ഓഫിസര്‍ നേതാക്കളെ അറിയിച്ചു. തുടർന്ന് പരാതിക്കിടയാക്കിയ വോട്ടുയന്ത്രം പിന്‍വലിച്ച് പുതിയത് സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്. വോട്ടുയന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിച്ച് കമീഷന് നടപടിയെടുക്കണമെന്ന് സ്ഥാനാർഥികളായ സി. ദിവാകരൻ, ശശി തരൂർ, കുമ്മനം രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു. പോൾ ചെയ്ത 76 വോട്ടുകൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി. ദിവാകരൻ രേഖാമൂലം പരാതിയും നൽകി.
എന്നാൽ, വോട്ടുയന്ത്രത്തിൽ ചിഹ്നംമാറി ലൈറ്റ് തെളിഞ്ഞതുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടികാറാം മീണയും ജില്ല ഇലക്ഷൻ ഓഫിസർ കൂടിയായ കലക്ടർ ഡോ. കെ. വാസുകിയും അറിയിച്ചു. 77ാമത്തെ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ ബാലറ്റ് യൂനിറ്റ് ജാമായി. ‘പ്രസ് എറർ’ എന്ന സാങ്കേതികപിഴവായിരുന്നു കാരണം. ഇത്തരം പ്രശ്നം ഉണ്ടായാൽ ഉടന്‍ യന്ത്രം മാറ്റുകയെന്നതാണ് നടപടി.
ഏത് ബട്ടണ്‍ അമര്‍ത്തിയാലും ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് പോകൽ സാേങ്കതികമായി അസാധ്യമാണെന്നും വാസുകി അറിയിച്ചു.
വ്യാജ പരാതി: രണ്ടുപേരെ അറസ്റ്റുചെയ്തുവിട്ടു
തിരുവനന്തപുരം: രേഖപ്പെടുത്തുന്ന വോട്ട് ചിഹ്നം മാറി പതിയുന്നെന്ന വ്യാജ പരാതി നൽകിയ രണ്ട് വോട്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151 ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ എബിൻ (21), കൊല്ലം ചവറ ചിറ്റൂർ എൽ.പി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെത്തിയ പന്മന എൽ.കെ.മൻസിലിൽ ഷംനാദ് (32) എന്നിവർക്കെതിരെയാണ് നടപടി.
താൻ രേഖപ്പെടുത്തിയ ചിഹ്നമല്ല വിവിപാറ്റിൽ തെളിഞ്ഞതെന്നായിരുന്നു എബിെൻറ ആരോപണം. തുടർന്ന് പരാതി എഴുതിനൽകാൻ പ്രിസൈഡിങ് ഓഫിസർ ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാൾ പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജൻറുമാരുടെയും സാന്നിധ്യത്തിൽ നടന്ന ടെസ്റ്റ് വോട്ടിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് എബിനെ അറസ്റ്റുചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 177 പ്രകാരമാണ് എബിനെതിരായ നടപടിയെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. ബി.ടെക് ബിരുദധാരിയും പട്ടം പ്ലാമൂട് സ്വദേശിയുമാണ് എബിൻ.
വോട്ട് ചെയ്യുമ്പോൾ താമരചിഹ്നത്തിലാണ് പതിഞ്ഞതെന്നായിരുന്നു ഷംനാദിെൻറയും പരാതി. പരാതി എഴുതി വാങ്ങിയ പ്രിസൈഡിങ് ഓഫിസർ വോട്ടുയന്ത്രം പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ചവറ െപാലീസിനെ വിവരം അറിയിച്ചു. തെറ്റിദ്ധരിപ്പിക്കൽ, വോട്ടിങ് തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.