മൂലമറ്റം നിലയം മൂന്നാം നമ്പർ ജനറേറ്റർ തകരാറിൽ
text_fieldsമൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്നാം നമ്പർ ജനറേറ്ററിന്റെ സ്പെറിക്കൽ വാൽവ് തകരാറിലായി. ഡൗൺസ്ട്രീം വാൽവ് ആണ് തകരാറിലായത്. പകരം വാൽവ് ഉള്ളതിനാൽ ഒരാഴ്ചക്കകം മാറ്റി സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനറേഷൻ വിഭാഗം. വാൽവ് തകരാറിൽ ആയതോടെ ഒരു ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു.
ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണമാണ് പ്രവർത്തിക്കുന്നത്. വേനൽ മഴ ലഭിക്കുന്നതിനാൽ വൈദ്യുതി ഉപയോഗം താഴ്ന്ന നിലയിലാണ്. അതിനാൽ തന്നെ വൈദ്യുതി പ്രതിസന്ധി ഇല്ല. ബുധനാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തിൽ 5 .07 ദശ ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപയോഗം 92 .123 ദശ ലക്ഷം യൂണിറ്റാണ്. ഇതിൽ 76 .70 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയപ്പോൾ 8.79 ദശലക്ഷം യൂ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.