മരുന്നു കുറിപ്പടികളിൽ ജനറിക് നാമം മാത്രമാക്കും
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കുള്ള കുറിപ്പടികളില്‍ പൂർണമായും ജനറിക് നാമമാക്കാന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. ജനറിക് മരുന്ന് ഉല്പാദകരില്നിന്ന് നേരിട്ട് വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഇപ്പോൾ വിതരണം ചെയ്യുന്നതെന്നും ഇ.കെ. വിജയെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്കി.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികളില്‍ ജനറിക് നാമം മാത്രമേ പാടുള്ളൂവെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ നടപടി സ്വീകരിക്കും. എന്നാൽ, മരുന്നുകമ്പനികള്‍ക്ക് നിലവിലെ നിയമത്തിെൻറ അടിസ്ഥാനത്തില്‍ അവരുടെ ബ്രാന്‍ഡ് പേരുകള്‍ ഉള്‍പ്പെടുത്തി വില്പന നടത്താം. കേന്ദ്രനിയമത്തില്‍ മാറ്റംവരുത്തിയാലേ അത് തടയാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.