കേരളത്തിലെ െകാറോണക്കും ജനിതകമാറ്റ സൂചന; രാജ്യത്ത് ഇപ്പോഴുള്ളത് ഏഴിനം വൈറസുകൾ
text_fieldsകൊച്ചി: കോവിഡ് വ്യാപനം സംസ്ഥാനത്ത് വീണ്ടും രൂക്ഷമായിരിക്കെ വൈറസുകളുടെ ജനിതകമാറ്റം വെല്ലുവിളിയാകുമെന്ന് ആശങ്ക. ജനിതകമാറ്റം സംഭവിച്ച മൂന്നിലധികം െകാറോണ വൈറസുകളാണ് കണ്ടെത്തിയത്. ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജിയുടെ (ഐ.ജി.ഐ.ബി) നേതൃത്വത്തിൽ നടത്തുന്ന ജീനോം മാപ്പിങ് പഠന റിപ്പോർട്ടാണ് ഇൗ സൂചന നൽകുന്നത്. 14 ജില്ലയിൽനിന്നും ശേഖരിച്ച സാമ്പിളുകളുടെ ജീനോം മാപ്പിങ് റിപ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ പ്രസിദ്ധപ്പെടുത്തും.
ജനിതകമാറ്റം സംഭവിച്ച ഏഴിനം െകാറോണ വൈറസാണ് രാജ്യത്ത് ഇപ്പോൾ കാണുന്നത്. രണ്ട് ഘട്ടമായാണ് സാമ്പിൾ ശേഖരിച്ചത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായിരുന്നു. പിന്നീട് മറ്റ് ജില്ലകളിലും. ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായി. ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് ഐ.ജി.ഐ.ബിയിലെ ഗവേഷകൻ ഡോ. വിനോദ് സ്കറിയ 'മാധ്യമ'ത്തോട് പറഞ്ഞു.
ഓരോ ജില്ലയിൽനിന്നും കോവിഡ് പോസിറ്റിവായവരുടെ 100 വീതം സാമ്പിളാണ് ശേഖരിച്ചത്. അത്തരത്തിൽ 1400 സാമ്പിളിന്റെ ജനിതകശ്രേണീകരണമാണ് നടക്കുന്നത്. ഇതു സംബന്ധിച്ച് ലോകത്തെ ബൃഹത്തായ ജനിതകശ്രേണീകരണ ഗവേഷണ പദ്ധതികളിലൊന്നാണ് ഇതെന്നും ഡോ. വിനോദ് പറഞ്ഞു.
വൈറസുകളുടെ ജനിതകഘടനയിൽ സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി പ്രതിരോധവും ചികിത്സയും പരിഷ്കരിക്കാം. വാക്സിെൻറ ഫലപ്രാപ്തിയെ ജനിതകമാറ്റം ബാധിക്കുമോ എന്നതും മുൻകൂട്ടി നിർവചിക്കാനാകും. സാര്‍സ് കോവിഡ്-2 വൈറസിെൻറ ജനിതക വകഭേദം കേരളത്തിൽ കണ്ടെത്തിയ സാഹചര്യത്തില്‍ അത്തരം ഗവേഷണത്തിലേക്കും ഐ.ജി.ഐ.ബി കടന്നിട്ടുണ്ട്. വൈറസ് വകഭേദം ബാധിച്ച കോവിഡ് ബാധിതരുടെ സാമ്പിളുകളും ഉൾെപ്പടുത്തിയാണ് ജീനോം മാപ്പിങ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.