മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; കലാപകാരികൾക്ക് സർക്കാർ സഹായം ലഭിച്ചോയെന്ന് സംശയം -ബിഷപ്പ് ജോസഫ് പാംപ്ലാനി
text_fieldsതിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണെന്ന് തലശ്ശേരി രൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും ബിഷപ്പ് പറഞ്ഞു. മണിപ്പൂരിലേത് വംശഹത്യയാണ് . മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
മണിപ്പൂരിൽ കേന്ദ്രസർക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചു. കലാപകാരികൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോയെന്ന് സംശയമുണ്ട്. പൊലീസും സൈന്യവും ഉപയോഗിക്കുന്ന ആയുധങ്ങളാണ് കലാപകാരികൾ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ സൈന്യത്തെ തടഞ്ഞുനിർത്തി കലാപകാരികളെ മോചിപ്പിച്ച സംഭവം വരെയുണ്ടായി.
മണിപ്പൂർ കത്തി എരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡിന്‍റെ ഉള്ളടക്കം എന്താണെന്ന് പ്രധാനമന്ത്രി നിയമ നിർമാണ സഭയിൽ വ്യക്തമാക്കണമെന്നും മുസ്‍ലിം സമുദായത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.