ഭൂമി വിവാദം: കർദിനാൾ ആലഞ്ചേരിക്ക് കെ.സി.ബി.സിയുടെ ക്ലീൻ ചിറ്റ്
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്പന വിവാദത്തിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്കി കേരള കത്തോലിക്ക മെത്രാന് സമിതി (കെ.സി.ബി.സി) . ഭൂമി വില്പനയില് ആരോപിക്കപ്പെടുന്നതുപോലുള്ള അഴിമതികള്‍ ഉണ്ടായിട്ടില്ലെന്ന് ക െ.സി.ബി.സി വാര്‍ഷിക സമ്മേളനം വിലയിരുത്തി. ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലർ ഞായറാഴ്ച സീറോ മലബാർ സഭയുടെ പള്ളികളിൽ വായിക്കും.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയില്‍തന്നെ പരിഹരിക്കാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. രേഖകളുടെ ഉള ്ളടക്കം സത്യവിരുദ്ധമാണ്. ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജരേഖയുമായി ബന്ധപ്പെട്ട കേസ ില് പൊലീസ് അന്വേഷണം ഒരു ബാഹ്യസമ്മര്‍ദവും കൂടാതെ മുന്നോട്ടുപോകണം.
അന്വേഷണത്തി ലൂടെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയും അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം പ്രവര്‍ത്തികളിലൂടെ സഭയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള തല്പരകക്ഷികളുടെ ശ്രമത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകളോ വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
സംഭവത്തിെൻറ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരമുണ്ടാക്കാനും സഭാംഗങ്ങള്‍ ആത്മാര്‍ഥമായി സഹകരിക്കണമെന്നും കെ.സി.ബി.സി പ്രസിഡൻറ് ആര്‍ച് ബിഷപ് എം. സൂസപാക്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
കെ.സി.ബി.സി സർക്കുലർ പള്ളികളിൽ വായിക്കില്ല
സർക്കുലറിൻെറ പശ്ചാത്തലത്തിൽ ഭൂമി ഇടപാട് സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി ഒന്നുകൂടി വ്യക്തമാക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കെ.സി.ബി.സി പുറത്തിറക്കിയ സർക്കുലർ പള്ളികളിൽ വായിക്കില്ല. അതിരൂപതയുടെ എതിർപ്പിനെത്തുടർന്നാണ് തീരുമാനം. സർക്കുലറിെൻറ പശ്ചാത്തലത്തിൽ ഭൂമി ഇടപാട് സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി ഒന്നുകൂടി വ്യക്തമാക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ആരോപണങ്ങളെക്കുറിച്ച് കെ.സി.ബി.സിയിൽ ചർച്ച ചെയ്ത കാര്യങ്ങളുടെ സൂചനകൾ മാത്രമേ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
അന്വേഷണ കമീഷൻ റോമിൽ സമർപ്പിച്ച റിപ്പോർട്ടിെൻറ ഉള്ളടക്കമെന്തെന്ന് മെത്രാൻ സമിതിക്ക് അറിയില്ല. ഈ റിപ്പോർട്ടിനെക്കുറിച്ച് റോമിെൻറ കണ്ടെത്തലുകൾക്കും അംഗീകാരത്തിനും ശേഷമേ അതിെൻറ നിജാസ്ഥിതി വെളിപ്പെടൂ. ഈ സാഹചര്യത്തിൽ സർക്കുലർ ദിവ്യബലി മധ്യേ ആരാധനാലയങ്ങളിൽ വായിക്കേണ്ടതില്ലെന്നും കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പത്രക്കുറിപ്പിൽ അറിയിച്ചു.
സർക്കുലറിനെതിരെ അതിരൂപത
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ, പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുചിതവും ഖേദകരവുമാണെന്ന് അതിരൂപത. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം കെ.സി.ബി.സി സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടെങ്കിലും മാർപാപ്പക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പോയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിൽ മറിച്ചുള്ള പ്രസ്താവന സർക്കുലർ രൂപത്തിൽ പുറത്തിറക്കിയത് ശരിയല്ല. കെ.സി.ബി.സി തീരുമാനങ്ങളെക്കുറിച്ച് വാർത്തക്കുറിപ്പ് പുറത്തിറക്കാനായിരുന്നു യോഗതീരുമാനം. അതിൽനിന്ന് വ്യത്യസ്തമായി പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെ സർക്കുലർ നൽകിയത് കെ.സി.ബി.സി യോഗതീരുമാനത്തിന് വിരുദ്ധമാണെന്ന് അതിരൂപത വക്താവ് ഫാ. പോൾ കരേടൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.