ജോർജിന് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട് -ഉമ്മൻചാണ്ടി
text_fieldsകോട്ടയം: താൻ പാരയുടെ രാജാവാണെന്ന പി.സി. ജോർജിന്‍റെ വിമർശനത്തോട് തനിക്ക് പരിഭവമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോർജിന് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോർജിന്‍റെ മുന്നണി പ്രവേശനം യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. എന്നെ കുറിച്ച് ജോർജ് എന്ത് പറഞ്ഞാലും ഞാൻ പിണങ്ങില്ല. വ്യക്തിപരമായ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല -ഉമ്മൻചാണ്ടി പറഞ്ഞു.
ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ തെൻറ യു.ഡി.എഫ് പ്രവേശനത്തെ അനുകൂലിച്ചിട്ടും ഉമ്മൻ ചാണ്ടി പാരവെച്ചുവെന്നാണ് ജോർജ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മൻചാണ്ടി പാരയുടെ രാജാവാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്‌ലിംലീഗിനെതിരെയും ജോർജ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലീഗ് ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണെന്നും കേരള രാഷ്ട്രീയം കൈയടക്കാൻ ജിഹാദികൾ യു.ഡി.എഫിനെ മറികടന്നുപോകുകയാണെന്നുമായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.