സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണം-ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി വിരുദ്ധവും കേരളവിരുദ്ധവുമായ പ്രസ്താവനകൾ ചെയ്യുന്ന ഈ മന്ത്രിമാരുടെ നടപടികളെ കുറിച്ച് കേരളത്തിലെ ബി.ജെ.പിയുടെ പ്രതികരണം അറിയാൻ കേരള ജനതക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തെ മറന്ന കേന്ദ്രം ബജറ്റിനെതിരെയും ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാർക്കെതിരെയും പ്രാദേശിക തലങ്ങളിൽ ഫെബ്രുവരി മൂന്നിന് (നാളെ) പ്രതിഷേധം സംഘടിപ്പിക്കുന്നും ബിനോയ് വിശ്വം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.