മണപ്പുറത്തെ ഫുട്ബാൾ ഓർമകൾ പങ്കുവെച്ച് തലമുറകളുടെ സംഗമം
text_fieldsആലുവ: മണപ്പുറത്തെ ഫുട്ബാൾ ഓർമകൾ പങ്കുെവച്ച് തലമുറകളുടെ സംഗമം. 60 വർഷത്തിനിടെ ആലുവ മണപ്പുറത്തും പരിസരത്തുമായി ഫുട്ബാൾ കളിയിലേർപ്പെട്ടിരുന്നവരാണ് വർഷങ്ങൾക്കുശേഷം ഒത്തുകൂടിയത്.
72 വയസ്സുള്ളവർ മുതൽ മണപ്പുറം ഗ്രൗണ്ടിൽ ഇപ്പോൾ കളിക്കുന്ന 11 വയസ്സുകാരൻ ഉൾപ്പെടെ 186 പേരാണ് കൂട്ടായ്മയിൽ പങ്കാളികളായത്. ആലുവ ഫുട്ബാൾ ടർഫിൽ നടന്ന കൂട്ടായ്മ കേരള സ്കൂൾ ടീമിെൻറ മുൻ ക്യാപ്റ്റനും ചലച്ചിത്ര നടനുമായ ജോളി മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ശ്യാംകുമാർ, അസീസ് വടക്കൻ, കിരൺ കുണ്ടാല, ജോജോ എം. ഡാനിയേൽ, അഡ്വ. നിയാസ്, അഡ്വ. ജയറാം, പി.എസ്. വിജയകുമാർ, മുഹമ്മദ് അനീഷ് എന്നിവർ സംസാരിച്ചു. ഓൾഡ് ഫുട്ബാളേഴ്സ് മണപ്പുറം എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകി. ഭാരവാഹികൾ: ശ്യാംകുമാർ (പ്രസി), അസീസ് വടക്കൻ (വൈസ് പ്രസി), കിരൺ കുണ്ടാല (സെക്ര), ജോളി മൂത്തേടൻ (ജോ.സെക്ര), രഞ്ജിത് ബേബി (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.