ഗഫൂർ ഹാജി വധം: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
text_fieldsകാഞ്ഞങ്ങാട്: പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസിൽ അറസ്റ്റിലായ നാലുപേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ അന്വേഷണസംഘം നടപടികളാരംഭിച്ചു.
570 പവനോളം സ്വർണം ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം തലവൻ ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ വെള്ളിയാഴ്ച രാവിലെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.
അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി പ്രതികളെ ഈ മാസം ഒമ്പതിന് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു.
കേസിൽ അറസ്റ്റിലായ മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച്. ഷമീന (38), ഭർത്താവ് ഉളിയത്തടുക്ക നാഷനൽ നഗർ സ്വദേശി ടി.എം. ഉബൈസ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.