യോഗ കേന്ദ്രത്തിലെ മർദനം: നടപടി റിപ്പോർട്ട് ചൊവ്വാഴ്ചക്കകം ഹാജരാക്കണം -ഹൈകോടതി
text_fieldsകൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിൽ (ഘർ വാപസി കേന്ദ്രം) മർദനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശിനി ശ്രുതി നൽകിയ മൊഴിയിൽ പൊലീസ് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ചൊവ്വാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈകോടതി. ഞെട്ടിപ്പിക്കുന്നതാണ് പെൺകുട്ടിയുടെ മൊഴിയെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച്, ഇക്കാര്യം അന്വേഷിക്കാനും എന്ത് നടപടി സ്വീകരിെച്ചന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഉത്തരവിട്ടിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിക്കവേ റിപ്പോർട്ട് സമർപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ചവരെ സമയം അനുവദിച്ചത്. ശ്രുതി തെൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് കണ്ണൂർ പരിയാരം സ്വദേശി അനീസ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് യോഗ കേന്ദ്രത്തിലെ പീഡനം യുവതി േകാടതിയെ അറിയിച്ചത്.
ശ്രുതി നല്‍കിയ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. തന്നെ സിറിയയിലേക്കോ യമനിലേക്കോ കൊണ്ടുപോവുമെന്ന തരത്തില്‍ ഒരു സംഘടനയുടെ പേരിൽ നാട്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ശ്രുതി ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും ഇപ്പോള്‍ ആ നിലപാട് മാറിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. നിലപാട് മാറ്റത്തിെൻറ കാരണം അറിയാൻ യുവതിയെ കോടതി വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടി. പോസ്റ്റര്‍ പതിച്ചത് ആ സംഘടനയാണെന്ന് കരുതുന്നില്ലെന്നാണ് ശ്രുതി പറഞ്ഞതെന്ന് കോടതി അറിയിച്ചു.
യോഗ കേന്ദ്രവുമായി പൊലീസ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണെന്നും അതിനാലാണ് ശ്രുതിയുടെ മൊഴി പൊലീസ് പൂര്‍ണമായി രേഖപ്പെടുത്താതിരുന്നതെന്നും അനീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. യോഗ കേന്ദ്രത്തിെൻറ തലവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിർക്കാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പയ്യന്നൂര്‍ കോടതി പുറപ്പെടുവിച്ച സെര്‍ച് വാറൻറ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സിംഗിള്‍ ബെഞ്ചാണ് ശ്രുതിയെ എസ്.എൻ.വി സദനത്തിലേക്ക് വിട്ടതെന്നും ഭര്‍ത്താവെന്ന് പറയുന്നയാൾ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ ശ്രുതിയെ ഹരജിക്കാരനൊപ്പം വിടാൻ ഡിവിഷന്‍ ബെഞ്ചിന് എങ്ങനെയാണ് കഴിയുകയെന്നും പെൺകുട്ടിയുടെ മാതാവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചു.
ഹരജിക്കാരനൊപ്പം പോവാനാണ് താല്‍പര്യമെന്ന് ശ്രുതി പറഞ്ഞ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവിറക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയ കോടതി, സെര്‍ച് വാറൻറ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഇതേ ഹരജിയുടെകൂടെ പരിഗണിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.